ജില്ലാ വനിതാ ഫുട്ബോളിന്‌ ആവേശത്തുടക്കം

കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച പ്രഥമ വനിതാ ഫുട്ബോള്‍ ലീ​ഗില്‍ കണ്ണൂര്‍ വിമണ്‍ എഫ്സിയും 
മലബാര്‍ വിമണ്‍സ് സോക്കര്‍ അക്കാ​ദമി ഇരിണാവും ഏറ്റുമുട്ടിയപ്പോള്‍


കണ്ണൂർ കാൽപ്പന്തുകളിയുടെ വിശ്വമാമാങ്കത്തിന് തുടക്കമായ ദിവസംതന്നെ   കണ്ണൂർ മുനിസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രഥമ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് മത്സരം  ഫുട്ബോൾ പ്രേമികൾക്ക്   ആവേശമായി.   ആർപ്പുവിളിയും ആരവവുമുയർത്തി കാണികളും  ഒത്തുംചേർന്നതോടെ ലോകകപ്പിനെ വരവേൽക്കാനുള്ള ആരാധകരുടെ ആവേശം ജില്ലാ വനിതാ ഫുട്ബോൾ ലീഗ് മത്സരത്തിലും അലയടിച്ചു. ലോകകപ്പിനെ വരവേറ്റ് കളിക്കാർ ബലൂൺ പറത്തി. ഡെപ്യൂട്ടി മേയർ കെ ഷബീന ഉദ്ഘാടനം ചെയ്തു. എസ്ഐ ഷഹീഷ് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, സിഡിഎഫ്എ ജില്ലാ പ്രസിഡന്റ് വി പി പവിത്രൻ, സെക്രട്ടറി സി സഅദ്, ജോ. സെക്രട്ടറി കെ വി അശോക് കുമാർ, ട്രഷറർ എൻ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വിമൻ എഫ്സി മറുപടിയില്ലാത്ത രണ്ട് ഗോളിന് മലബാർ വിമൻ സോക്കർ അക്കാദമി ഇരിണാവിനെ തോൽപ്പിച്ചു. കെ ആർ അപർണയാണ് രണ്ട് ഗോളും നേടിയത്. തിങ്കളാഴ്ച മത്സരമില്ല.  ചൊവ്വ  വൈകിട്ട് 4.30ന് മലബാർ സിറ്റി എഫ്സി ദയ അക്കാദമി വിമൻസിനെ നേരിടും. ആറു ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.     Read on deshabhimani.com

Related News