മിനുങ്ങിയൊരുങ്ങി 
സെന്റ് ജോൺസ് ആംഗ്ലിക്കൽ ചര്‍ച്ച്‌



തലശേരി പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സ്ഥാപിതമായ തലശേരി സെന്റ് ജോൺസ് ആംഗ്ലിക്കൽ ചർച്ച്‌ പുതുമോടിയിൽ. വള്ളികൾ പടർന്ന് കാടുമൂടിയ, ചരിത്രം സ്പന്ദിക്കുന്ന സെമിത്തേരിയുടെ രൂപം മാറുകയാണ്. വടക്കെ മലബാറിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പുതുവഴി തുറന്ന ജർമൻ സായിപ്പ് എഡ്വേർഡ് ബ്രണ്ണന്റെ നേതൃത്വത്തിൽ 1869ൽ നിർമിച്ച പള്ളിയുടെ നവീകരണം പൂർത്തിയായി.  ചുറ്റുമതിൽ, അലങ്കാര വിളക്കുകൾ, പൂന്തോട്ടം,  പെയിന്റിങ്, പോളിഷിങ് എന്നിവയും അലങ്കാര പണികളും പൂർത്തിയായി.  ആംഗ്ലിക്കൻ, ഗോഥിക് റിവെെവൽ വാസ്തുവിദ്യകൾ ചേർന്നതാണ്‌ പള്ളിയുടെ ഘടന. മലബാറിലെ ആദ്യ കൃസ്‌ത്യൻ ആരാധനാലയങ്ങളിൽ ഒന്നായ പള്ളിയുടെ ശിൽപഭംഗി ആരെയും ആകർഷിക്കും. നിർമാണം  പൂർത്തിയാക്കുന്നതിന് മുന്നേ മരിച്ച ബ്രണ്ണനെ ഇവിടെയുള്ള സെമിത്തേരിയിലാണ്‌ സംസ്കരിച്ചത്‌. ചർച്ച് ഓഫ് സൗത്ത് ഇന്ത്യക്കാണ് പള്ളിയുടെ നടത്തിപ്പ് അവകാശം.  സെമിത്തേരി വഴികളും 
സുന്ദരം പള്ളിയോട് ചേർന്ന സെമിത്തേരിയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കല്ലറകൾ തിരിച്ചറിയാൻ ശിലാഫലകങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.  ചരിത്രാന്വേഷികൾക്കും ഗവേഷകർക്കും പോയകാല പഠനവും എളുപ്പമാണ്‌. ചുറ്റിലും കൽപ്പടവുകൾ കെട്ടി വഴിയോരം സുന്ദരമാക്കി. വഴിവിളക്കുകളും തോട്ടവുമുണ്ട്. തലശേരി ടൂറിസം പെെതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 1.84 കോടി വിനിയോഗിച്ചാണ് ചർച്ചിന്റെയും സെമിത്തേരിയുടെയും നവീകരണം  പൂർത്തിയായത്. കോടിയേരി ബാലകൃഷ്‌ണൻ ടൂറിസം മന്ത്രിയായിരിക്കെയാണ്‌ ഇതിന്‌ മുമ്പ്‌ നവീകരിച്ചത്‌. Read on deshabhimani.com

Related News