ശ്രീകണ്ഠപുരം, തലശേരി ഏരിയകളിലെ ദേശാഭിമാനി വരിസംഖ്യ ഏറ്റുവാങ്ങി



കണ്ണൂർ ദേശാഭിമാനി ക്യാമ്പയിനിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് 3,426 പുതിയ വരിക്കാരെ ചേർത്തു. ശ്രീകണ്ഠപുരത്ത് നടന്ന ചടങ്ങിൽ സിപിഐ എം ഏരിയാ സെക്രട്ടറി എം വേലായുധൻ ജില്ലാ സെക്രട്ടറി എം വി ജയരാജന്‌ വരിക്കാരുടെ ലിസ്റ്റ് കൈമാറി. ഇതോടെ ഏരിയയിൽ ആകെ വരിക്കാരുടെ എണ്ണം 6845 ആയി. ചടങ്ങിൽ എം സി രാഘവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ് പങ്കെടുത്തു.    തലശേരി ഏരിയയിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്‌റ്റ്‌ ജില്ലാ സെക്രട്ടറി എം വി ജയരാജന്‌ കൈമാറി. കോടിയേരി പുന്നോലിലും പുല്യോട്‌ സി എച്ച്‌ നഗറിലും ചേർന്ന സി എച്ച്‌ അനുസ്‌മരണ യോഗത്തിൽ ലോക്കൽ സെക്രട്ടറിമാരും ഏരിയാ കമ്മിറ്റി അംഗങ്ങളും ചേർന്നാണ്‌ വരിക്കാരുടെ ലിസ്‌റ്റ്‌ ഏൽപ്പിച്ചത്.  പുതുതായി 2877 വരിക്കാരെയാണ്‌ ചേർത്തത്‌. ഇതിൽ 863 വാർഷിക വരിക്കാർ‌. വരിക്കാരുടെ എണ്ണം ഇതോടെ 8767 ആയി. നിശ്‌ചയിച്ചതിലേറെ വരിക്കാരെ ചേർക്കാനും സാധിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, എ എൻ ഷംസീർ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ, അഡ്വ. പി ശശി, എം സി പവിത്രൻ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News