700 പേര്‍ക്ക് 
കോവിഡ്



കണ്ണൂർ ജില്ലയിൽ തിങ്കളാഴ്‌ച 700 പേർ കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 688 പേർക്കും ഇതരസംസ്ഥാനത്തുനിന്നെത്തിയ രണ്ടു പേർക്കും 10 ആരോഗ്യ പ്രവർത്തകർക്കുമാണ് രോ​ഗം. രോ​ഗസ്ഥിരീകരണ നിരക്ക് 13.89 ശതമാനം. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 2,51,994 ആയി.  1,071 പേർ  രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവർ 2,43,096 ആയി. 1,594 പേർ മരിച്ചു. 5,956 പേർ ചികിത്സയിലാണ്.   മൊബൈൽ 
ആർടിപിസിആർ 
പരിശോധന ജില്ലയിൽ ചൊവ്വ  മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആർടിപിസിആർ പരിശോധന നടത്തും. ചന്തപ്പുര സാംസ്‌കാരിക നിലയം, കരിവെള്ളൂർ സാമൂഹ്യആരോഗ്യകേന്ദ്രം, പുന്നച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം, കോട്ടൂർ സബ്‌സെന്റർ, മുള്ളൂൽ  എൽ പി സ്‌കൂൾ, മൂന്നുപെരിയ ശിശുമന്ദിരം,  പാനൂർ പിആർഎം എച്ച് എസ് എസ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ പകൽ മൂന്നുവരെയാണ്‌ പരിശോധന.  കരുവഞ്ചാൽ പാരിഷ് ഹാളിൽ രാവിലെ 10 മുതൽ പകൽ ഒന്നുവരെയും പുലിക്കുരുമ്പ സെന്റ് ജോസഫ് യു പി സ്‌കൂൾ, അങ്ങാടിക്കടവ് പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ  പകൽ രണ്ടുമുതൽ വൈകിട്ട് നാലുവരെയും കീഴ്പ്പള്ളി ബിപിഎച്ച്സിയിൽ രാവിലെ 10  മുതൽ പകൽ 12.30 വരെയുമാണ് പരിശോധന. Read on deshabhimani.com

Related News