സഹകാരി പുരസ്‌കാരം 
പി പി ഭാസ്ക്കരന്



മാത്തിൽ പ്രമുഖ സഹകാരിയും അവിഭക്ത പെരിങ്ങോം–- വയക്കര പഞ്ചായത്തിലെ രാഷ്ട്രീയ, സാംസ്കാരികരംഗത്തെ നിറസാന്നിധ്യവുമായിരുന്ന പരേതനായ കെ പി ഭാസ്‌കരന്റെ പേരിൽ ഏർപ്പെടുത്തിയ ഉത്തര മലബാറിലെ മികച്ച സഹകാരിക്കുള്ള പുരസ്‌കാരം വെള്ളൂരിലെ പി പി ഭാസ്കരന്. കെ പി ഭാസ്കരൻ സ്മാരക സമിതിയാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.   തിങ്കളാഴ്ച പെരിങ്ങോത്ത്  നടക്കുന്ന പരിപാടിയിൽ  ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ഒ വി നാരായണൻ പുരസ്‌കാരം കൈമാറും.  വാർത്താസമ്മേളനത്തിൽ യു നാരായണൻ, വി രമേശൻ, പ്രാപ്പൊയിൽ നാരായണൻ, കെ പി പ്രണാബ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News