അതീവ ജാഗ്രത



കണ്ണൂർ വാർഡുതലം മുതലുള്ള ജാഗ്രതാ സമിതികളെ പുനരുജ്ജീവിപ്പിച്ച് ജനകീയ ഇടപെടൽ വീണ്ടും സജീവമാക്കാൻ കോവിഡ്‌ അവലോകനയോഗം നിർദേശിച്ചു. രോഗബാധിതരിൽ ചികിത്സ ആവശ്യമായവർക്ക് ഫലപ്രദമായ ചികിത്സ നൽകാനാകണം. പരിശോധനാ സംവിധാനങ്ങളും സജ്ജീകരണങ്ങളും കൂടുതലായി സജ്ജമാക്കണം. പരിശോധനക്ക് മലയോര മേഖലയിലടക്കം കൂടുതൽ കേന്ദ്രം ആരംഭിക്കണം. ആരോഗ്യവകുപ്പും ജില്ലാ ഭരണസംവിധാനവും ഇതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം നിർദേശിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി.  നിയന്ത്രണം കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന്‌ മന്ത്രി പറഞ്ഞു. ഡോക്ടർമാർ, നഴ്‌സുമാർ , മറ്റ് ജീവനക്കാർ എന്നിവരുടെ ഒഴിവുകൾ അടിയന്തരമായി നികത്താൻ മന്ത്രി നിർദേശം നൽകി. ആവശ്യമാകുമ്പോൾ കൂടുതൽ ജീവനക്കാരെയും ഡോക്ടർമാരെയും നിയോഗിക്കാനുള്ള പ്ലാനും തയ്യാറാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഉപയോഗപ്പെടുത്തണം. എഫ്എൽടിസി, സിഎൽടിസികൾ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പും വേണം. ഇക്കാര്യങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ തയ്യാറാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെയും ദേശീയ ആരോഗ്യ ദൗത്യം  പ്രോജക്ട് മാനേജറെയും മന്ത്രി ചുമതലപ്പെടുത്തി. ആശുപത്രികളിലെ ജീവനക്കാരുടെയും ഡോക്ടർമാരുടെയും ഒഴിവുകൾ നികത്തണമെന്ന് എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. കോവിഡ് ബ്രിഗേഡിനെ വീണ്ടും നിയോഗിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉടൻനടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. 1973 പേർക്ക്  കോവിഡ് കണ്ണൂർ  ജില്ലയിൽ വ്യാഴാഴ്ച 1973 പേർക്ക്  കോവിഡ്-19 സ്ഥിരീകരിച്ചു. രോ​ഗസ്ഥിരീകരണ നിരക്ക് 32.7 ശതമാനം. 417 പേർ രോ​ഗമുക്തരായി.  ഇതുവരെ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 305053.  വ്യാഴാഴ്ച  5650 പരിശോധന നടത്തി.  ഇതുവരെ 2477968  പരിശോധനകൾ നടത്തി. Read on deshabhimani.com

Related News