22 വരെ 
മഞ്ഞ അലര്‍ട്ട്



കണ്ണൂർ ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ബുധൻ ഓറഞ്ച് അലർട്ടും 21 മുതൽ 22വരെ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ- , മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ, കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ എന്നിവർ ജാഗ്രത പാലിക്കണം.  അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും  മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ  മാറി താമസിക്കണം. ദുരന്ത സാധ്യതാ മേഖലയിലുള്ളവർ എമർജൻസി കിറ്റ്  തയ്യാറാക്കണം. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം  ഒഴിവാക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.   മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  കേരള– - ലക്ഷദ്വീപ് തീരങ്ങളിൽ ബുധൻ മുതൽ വെള്ളിവരെ മണിക്കൂറിൽ 40 മുതൽ 50  കി.മീ. വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. Read on deshabhimani.com

Related News