ദേശാഭിമാനിയുമായി 
ആത്മബന്ധം: എൻ പ്രഭാകരൻ



തലശ്ശേരി ദേശാഭിമാനിയുമായി തുടക്കകാലം മുതൽ ആത്മബന്ധം പുലർത്തിയതായി എഴുത്തുകാരൻ എൻ പ്രഭാകരൻ പറഞ്ഞു. സമകാല ധൈഷണിക –- രാഷ്ട്രീയ സാഹചര്യങ്ങളിൽ ജനതയുടെ ചിന്താലോകത്തെ കടന്നാക്രമിച്ചുകൊണ്ടിരുക്കുന്ന ക്ഷുദ്രമായ പല ആശയങ്ങളെയും ഭാവുകത്വ മലിനീകരണത്തെയും നേരിടാൻ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കാൻ ദേശാഭിമാനിക്കേ കഴിയൂ.  ഇത്തരം വിഷയങ്ങളിലുളള ചർച്ചകൾക്ക്‌ സ്ഥിരമായി ഇടം നൽകുന്നതിൽ ദേശാഭിമാനി പത്രവും വാരികയും കൂടുതൽ ശ്രദ്ധവയ്‌ക്കേണ്ടത്‌ അടിയന്തരാവശ്യമാണ്‌. ദേശാഭിമാനി വാരിക പ്രസിദ്ധീകരണം ആരംഭിക്കുന്നതിന്‌ ഒരു വർഷം മുമ്പ്‌ ആരംഭിച്ച വരാന്തപ്പതിപ്പിന്റെ 'ബാലരംഗ'ത്തിലെ പതിവ്‌ എഴുത്തുകാരനായിരുന്നു. 1969 –--71 കാലത്ത്‌ ദേശാഭിമാനി സ്റ്റഡി സർക്കിൾ നടത്തിയ ആശയ സമരം ഗംഭീരമായിരുന്നു. ആ ആശയസമരത്തിന്‌ സാഹിത്യദർശനത്തിന്റെ മേഖലയിൽ തുടർച്ചവേണമെന്നും പ്രഭാകരൻ പറഞ്ഞു. Read on deshabhimani.com

Related News