അഴകൊഴുകും ധർമടം മണ്ഡലത്തിലെ ടൗണുകളിൽ

പെരളശേരി ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മൂന്നുപെരിയയിൽ ഓവുചാൽ നിർമാണം ആരംഭിച്ചപ്പോൾ


എടക്കാട് അഴകുള്ള ഇടങ്ങളാകാനൊരുങ്ങി ധർമടം മണ്ഡലത്തിലെ ടൗണുകൾ.  ചെറുതും വലുതുമായ 17 പട്ടണങ്ങളാണ് മുഖം മിനുക്കുന്നത്.  സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ നടപ്പാക്കിയ തരത്തിലുള്ള പ്രവർത്തനങ്ങളാണ് നടപ്പാക്കുക.  പൊതുമരാമത്ത് വകുപ്പിനാണ് നിർമാണചുമതല. ആദ്യഘട്ടമെന്ന നിലയിൽ ഓവുചാൽ നിർമാണം മൂന്നുപെരിയയിൽ ആരംഭിച്ചു. മൂന്നുപെരിയ മുതൽ എ കെ ജി മ്യൂസിയം വരെയാണ് സൗന്ദര്യവൽക്കരണം.  5 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. ഓവുചാലുകൾക്ക് മുകളിൽ സ്ലാബിട്ട് നടപ്പാതകൾ നിർമിച്ച് ടൈൽ പതിക്കും.   ടൗണിൽ  എൽഇഡി വിളക്കുകൾ സ്ഥാപിക്കും.  ചെടികൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കും. പെരളശേരിയിൽ മാലിന്യരഹിതമായ അന്തരീക്ഷം  ഒരുക്കലാണ് ലക്ഷ്യം.   പാനുണ്ട ടൗണിന് 5 കോടിയുടെയും, ചാല, കാടാച്ചിറ, ചിറക്കുനി എന്നിവിടങ്ങളിൽ 3 കോടിയുടെയും വികസനവും നടപ്പിലാക്കും. കാടാച്ചിറയിൽ ഓവുചാലിന്റേയും, നടപ്പാതയുടെയും നിർമാണം തുടങ്ങി. കഴിഞ്ഞ കടമ്പൂർ പഞ്ചായത്ത്  ഭരണസമിതിയാണ് കാടാച്ചിറ ടൗൺ വികസനത്തിന്‌ രൂപരേഖ തയാറാക്കിയത്. മുഴപ്പാല, പാനുണ്ട, ചിറക്കുനി എന്നിവിടങ്ങളിലും സൗന്ദര്യവൽക്കരണം ആരംഭിച്ചു. മമ്പറം ടൗണിനും ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. വലിയ ടൗണുകൾക്ക് പുറമെ കോയ്യോട്, വാളാങ്കിച്ചാൽ, മുണ്ടമെട്ട, പാല ബസാർ, അണ്ടലൂർ, കാപ്പുമ്മൽ, ഉമ്മൻചിറ, പന്തക്കപ്പാറ, പാറപ്രം, മൂന്നുപെരിയ, മീത്തലെ പീടിക, പടന്നക്കര, കായലോട് തുടങ്ങിയ ചെറുപട്ടണങ്ങളും സൗന്ദര്യവൽകരിക്കും. Read on deshabhimani.com

Related News