പ്രതിഷേധ ദിനം സഹകരണ ജീവനക്കാർ 62 കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു



തലശേരി കോ–--ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സഹകരണ ജീവനക്കാർ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധ ദിനം ആചരിച്ചു. കമീഷൻ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, കോവിഡുകാല വിവേചനം അവസാനിപ്പിക്കുക, കുടിശ്ശികയായ ശമ്പള പരിഷ്കരണം നടപ്പാക്കുക എന്നി മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധ ദിനം. ഏരിയയിൽ പുന്നോൽ സർവീസ് സഹകരണ ബാങ്കിൽ സംസ്ഥാന സെക്രട്ടറി എസ് ടി ജയ്സൺ  ഉദ്ഘാടനം ചെയ്തു.  കെ ജയപ്രകാശൻ അധ്യക്ഷനായി. പി  അനിൽകുമാർ സംസാരിച്ചു. കോടിയേരി സർവീസ്‌ സഹകരണ ബാങ്ക്‌,  തലശേരി സഹകരണ ആശുപത്രി, കാർഷിക വികസന ബാങ്ക്‌,  കതിരൂർ, പൊന്ന്യം, വടക്കുമ്പാട്  സഹകരണ ബാങ്ക്‌, തലശേരി കാർഷിക സംഭരണ വിതരണ സഹകരണ സംഘം, ഇന്ത്യൻ കോഫീ ഹൗസ്‌, തലശേരി സഹകരണ റൂറൽ ബാങ്ക്‌, കോ–--ഓപ്പറേറ്റീവ് പ്രസ്‌, കള്ളുചെത്ത് സഹകരണ സംഘം, ക്ഷീര വ്യവസായ സഹകരണ സംഘം, പബ്ലിക് സർവൻസ് സഹകരണ ബാങ്ക്‌,  കലവറ, ടൗൺ സർവീസ് സഹകരണ ബാങ്ക്‌ തുടങ്ങിയ 62 കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധ ദിനാചരണം നടന്നത്‌. Read on deshabhimani.com

Related News