വികസനക്കുതിപ്പിൽ നാട്‌



  വികസന–-ക്ഷേമത്തുടർച്ചയുടെ ഒരു വർഷം...- രണ്ടാം പിണറായി സർക്കാർ ഒരാണ്ട്‌ പിന്നിടുമ്പോൾ ജില്ലയുടെ സമസ്‌ത മേഖലകളിലും സമഗ്ര വികസനത്തിന്റെയും ക്ഷേമ പ്രവർത്തനങ്ങളുടെയും പിന്തുടർച്ച.  2016–-21 കാലയളവിൽ നാടും നഗരവും കൈവരിച്ച വികസന നേട്ടങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും തെല്ലും മങ്ങലേൽക്കാതെ പുതിയ പ്രവർത്തനങ്ങൾകൂടി ഏറ്റെടുത്ത്‌ മുന്നേറിയ ഒരു വർഷമാണ്‌ കടന്നു പോകുന്നത്‌.  നാടിന്റെ പശ്‌ചാത്തല വികസനത്തിന്‌ നേർസാക്ഷ്യമാണ്‌ എങ്ങും വികസിക്കുന്ന റോഡുകളും പാലങ്ങളും. സ്ഥലമെടുപ്പ്‌ പൂർത്തിയാക്കിയ ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ കാലിക്കടവ്‌ മുതൽ മാഹിവരെ അതിവേഗം പുരോഗമിക്കുന്നു. തലശേരി–-മാഹി ബൈപാസ്‌ ഉദ്‌ഘാടന സജ്ജമായി. പയ്യന്നൂർ, തളിപ്പറമ്പ്‌, കണ്ണൂർ ബൈപാസുകൾ നിർമാണത്തിലേക്ക്‌ കടക്കുന്നു. കോവളം–-ബേക്കൽ ജലപാതയുടെ ഭാഗമായി മൂന്ന്‌ ഉപകനാലുകൾ നിർമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിലാണ്‌.  സൗരോർജ വാഹനങ്ങൾക്ക്‌ കുതിപ്പേകുന്നതിന്‌ 91 വൈദ്യുതി ചാർജിങ് പോയിന്റുകളും രണ്ട്‌ ചാർജിങ് സ്‌റ്റേഷനുകളും ആരംഭിച്ചു. ജില്ലയിലെ 90 ശതമാനത്തിലേറെ സർക്കാർ ഓഫീസുകളിലും വിദ്യാലയങ്ങളിലും കെ ഫോൺ കണക്‌ഷൻ ലഭ്യമാക്കി.  സിറ്റി ഗ്യാസ്‌ പദ്ധതി വീടുകളിലെത്തുന്നതിന്‌ പൂർണസജ്ജമായി.  ഭവനരഹിതർക്ക്‌ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി മാത്രം ലൈഫ്‌ മുഖേന 1857 വീടുകളാണ്‌ നിർമിച്ച്‌ നൽകിയത്‌. ആദ്യ ഫ്ലാറ്റ്‌ സമുച്ചയ നിർമാണം കടമ്പൂരിൽ പൂർത്തിയാകുന്നു. ആന്തൂർ, പയ്യന്നൂർ, ചിറക്കൽ, കണ്ണപുരം എന്നിവിടങ്ങളിൽ ഫ്ലാറ്റ്‌ നിർമാണം തുടങ്ങി. 200 ലേറെ പേർക്കാണ്‌ ഇതുവഴി വീടൊരുങ്ങുന്നത്‌.   Read on deshabhimani.com

Related News