ഇ കെ നായനാർ സ്‌മാരക വായനശാല കെട്ടിടോദ്‌ഘാടനം

പൊന്ന്യം പറാങ്കുന്നിൽ ഇ കെ നായനാർ സ്‌മാരക വായനശാല കെട്ടിടം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം 
വൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യുന്നു


തലശേരി പൊന്ന്യം പറാങ്കുന്നിൽ ഇ കെ നായനാർ സ്‌മാരക വായനശാല കെട്ടിടം സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു.  ബിജെപി സർക്കാരിന്‌ ഭരണഘടനയോടല്ല, ബുൾഡോസറിനോടാണ്‌ താൽപ്പര്യമെന്ന്‌ ബൃന്ദ കാരാട്ട്‌ പറഞ്ഞു. പാവപ്പെട്ടവരുടെ, പ്രത്യേകിച്ച്‌ ന്യൂനപക്ഷങ്ങളുടെ വീടുകൾക്കുനേരെയാണ്‌ ഡൽഹിയിൽ ബുൾഡോസർ ഉരുളുന്നത്‌. വിഷലിപ്‌തമായ ഹിന്ദുത്വ ആശയത്തിന്റെയും വിദ്വേഷ രാഷ്‌ട്രീയത്തിന്റെയും പ്രത്യയശാസ്‌ത്ര പ്രതീകമാണിന്ന്‌ ബുൾഡോസർ. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിൽ അമൃത്‌ മഹോത്സവമല്ല, വിഷമഹോത്സവമാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌. പെട്രോൾ, ഡീസൽ, പാചകവാതക വില എല്ലാ ദിവസവും വർധിപ്പിക്കുന്നു. ഇ കെ നായനാർ ചരമവാർഷികദിനത്തിൽ ചേർന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ അധ്യക്ഷനായി. സുനിൽകുമാറിന്റെ ‘മുഖങ്ങൾ’ ചിത്രപ്രദർശനം ജില്ലാ സെക്രട്ടറിയറ്റംഗം എൻ സുകന്യയും പി ശ്രീധരൻ ഹാൾ ജില്ലകമ്മിറ്റി അംഗം എം സി പവിത്രനും ഉദ്‌ഘാടനംചെയ്‌തു. ഇ കെ നായനാരുടെ ഫോട്ടോ പി ജയരാജനും പി ശ്രീധരന്റെ  ഫോട്ടോ ഏരിയാ സെക്രട്ടറി സി കെ രമേശനും അനാഛാദനം ചെയ്‌തു. ഹ്രസ്വചിത്ര അവാർഡ്‌ നേടിയ സജിത്ത്‌ നാലാംമൈലിനെ ആദരിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജനും പങ്കെടുത്തു. എ കെ ഷിജു, ടി ടി റംല, എം പി രതീഷ്‌, പി വിജേഷ്‌ എന്നിവർ സംസാരിച്ചു. കുട്ടാപ്പു കതിരൂർ നയിച്ച നാടൻപാട്ട്‌, സ്വരം പറാങ്കുന്നിന്റെ കരോക്കെ ഗാനമേള എന്നിവയുമുണ്ടായി. Read on deshabhimani.com

Related News