പഠനവഴിയിലെ പെണ്ണിടം



 ഇന്നലെ, ഇന്ന്‌.. കണ്ണൂർ -തോട്ടടയിലാണ്‌ കണ്ണൂർ ഗവ. വനിതാ ഐടിഐ പ്രവർത്തിക്കുന്നത്‌.  1990ൽ  തുടങ്ങിയ സ്ഥാപനത്തിൽ നിലവിൽ അഞ്ച്‌ ട്രേഡുകളിലായി 280 വിദ്യാർഥികൾ പഠിക്കുന്നു. കഴിഞ്ഞ വർഷത്തെ ഓൾ ഇന്ത്യ പരീക്ഷയിൽ ഇൻഫർമേഷൻ ആൻഡ്‌ കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് ട്രേഡിലെ ട്രെയിനിയായ സി കെ ആയിഷ ഹിബയ്ക്ക് പെൺകുട്ടികളിൽ അഖിലേന്ത്യാതലത്തിൽ മൂന്നാം റാങ്ക് ലഭിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനതലത്തിൽ ഐടിഐകളുടെ ഗ്രേഡിങ്ങിൽ  മികച്ച  മൂന്നാമത്തെ സെക്കന്റ് ഗ്രേഡ് ഐടിഐ ആയി തെരഞ്ഞെടുക്കപ്പെട്ടു.  ഒന്നാം ഗ്രേഡ് ഐടിഐ ആയി ഉയർത്താനുള്ള പ്രവർത്തനം പുരോഗമിക്കുന്നു.   മാതൃകാ പദ്ധതികളുണ്ട്‌ വിദ്യാർഥികൾക്ക്‌ ആഴ്ചയിൽ ഒരിക്കൽ മട്ടൻ, ചിക്കൻ, മീൻ എന്നിവ ഉൾപ്പെടുത്തിയുള്ള പോഷകാഹാരം നാല് വർഷമായി പോഷകാഹാര പദ്ധതി വഴി നൽകുന്നു. പഠനത്തോടൊപ്പം സർക്കാർ/അർധ സർക്കാർ/സഹകരണ/സ്വകാര്യ സ്ഥാപനങ്ങളിൽ പഠനവുമായി ബന്ധപ്പെട്ട മേഖലയിൽ പരിശീലനം നൽകുന്ന പദ്ധതിയായ ‘ഓൺ ദ ജോബ് ട്രെയിനിങ്‌’ ഈ വർഷം മുതൽ മുഴുവൻ ട്രേഡുകളിലും നടപ്പാക്കി. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂരിലെ “റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെന്റർ” വഴി പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് വിവിധ സ്ഥാപനങ്ങളിൽ സ്റ്റൈപ്പന്റോടെ അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും ലഭിക്കുന്നുണ്ട്.  അതിവേഗം പ്ലേസ്‌മെന്റ് സർക്കാർ എല്ലാ വർഷവും  നടത്തിവരുന്ന “സ്പെക്ട്രം ജോബ് ഫെയർ” വഴിയും കമ്പനികൾ നേരിട്ട് വന്ന് നടത്തുന്ന ക്യാമ്പസ് ഇന്റർവ്യൂ വഴിയും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കമ്പനികളിൽ വിദ്യാർഥികൾക്ക് പ്ലേസ്‌മെന്റ് ലഭിക്കുന്നു.     സ്ട്രൈവ്  പദ്ധതി കേന്ദ്രാവിഷ്കൃത പദ്ധതിയായ ‘സ്ട്രൈവ്’  നടപ്പാക്കുന്നതിന് ഐടിഐയെ  സർക്കാർ തെരഞ്ഞെടുത്തിട്ടുണ്ട്. പിന്നാക്ക മേഖലകളിലെ പെൺകുട്ടികളെ തൊഴിൽ പരിശീലന മേഖലയിൽ  കൂടുതലായി  എത്തിക്കുന്നതിനും അത് വഴി മെച്ചപ്പെട്ട തൊഴിൽ ലഭിക്കുന്നതിനും സ്വയം സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി കേന്ദ്ര സർക്കാർ  “ സ്ട്രൈവ്” പദ്ധതി നടപ്പിലാകുന്നത്.    ഉദ്‌ഘാടനം ഉടൻ 5 കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ഒന്നാം ഗ്രേഡ് ഐടിഐ ആയി ഉയർത്താനുള്ള പശ്ചാത്തല സൗകര്യം ഒരുങ്ങും. ഈ കെട്ടിടത്തിൽ അഡ്മിന്സ്ട്രേറ്റീവ് ബ്ലോക്കിന് പുറമെ മൂന്ന് പുതിയ ട്രേഡ്‌ ആരംഭിക്കുവാനാവശ്യമായ പ്രാക്ടിക്കൽ, തിയറി ക്ലാസ് റൂമുകൾകൂടിയുണ്ട്. ഈ കെട്ടിടത്തിന് പുറമെ 33 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച അമിനിറ്റി സെന്റർ, ഓരോ ക്ലാസുകൾക്കും പ്രത്യേകമായി 27 ലക്ഷം രൂപ ചെലവിൽ നിർമിച്ച ടോയ്‌ലറ്റ് ബ്ലോക്ക്,  പ്രവേശന കവാടം,  ചുറ്റുമതിൽ എന്നിവയുടെ നിർമാണം പൂർത്തിയായി.   ഉദ്ഘാടനം  ഏപ്രിൽ 10ന്  മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ഹോസ്റ്റൽ കെട്ടിട നിർമാണം പുരോഗമിക്കുകയാണ്.  ഒരുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണി, രണ്ട്‌ ലക്ഷം ചെലവഴിച്ച് ഒരു ബയോഗ്യാസ് പ്ലാന്റ് എന്നിവ നിർമിച്ചു.   ട്രേഡുകളിലും വൈവിധ്യം  ഡ്രാഫ്റ്റ്സ്മാൻ സിവിലിൽ ബിൽഡിങ്‌ ഡിസൈനിങ്‌ ആൻഡ്‌ ഡ്രോയിങ്‌, ബിൽഡിങ്‌ ഡ്രോയിങ്‌ ഇൻ ഒട്ടോകാഡ്, എൻജിനിയറിങ്‌ ഡ്രോയിങ്‌, എൻജിനിയറിങ്‌ മെറ്റീരിയൽസ്, ബിൽഡിങ്‌ കൺസ്ട്രക്ഷൻ  വിഷയങ്ങളിൽ തിയറിയും പ്രാക്ടിക്കലും നൽകുന്നു.    സാധ്യതകളേറെ കേരളത്തിലെയും രാജ്യത്തെയും വിവിധ വകുപ്പുകളിൽ സെക്കന്റ് ഗ്രേഡ്, തേഡ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ ഓവർസിയർ, ട്രേസ്‌മാൻ, ട്രേഡ് ഇൻസ്ട്രക്ടർ, വർക്ക്ഷോപ്പ് അറ്റൻഡർ, ജൂനിയർ ഇൻസ്ട്രക്ടർ, വർക്‌സ്‌ സൂപ്രണ്ട്  തസ്തികകളിൽ നിരവധി സാധ്യതകളുണ്ട്‌. കൺസ്ട്രക്ഷൻ കമ്പനികളിൽ സൈറ്റ് സൂപ്പർവൈസർ, കാഡ് ഡ്രാഫ്‌റ്റ്‌സ്‌മാൻ എന്നിവയിൽ അഞ്ച്‌ വർഷത്തെ ജോലി പരിചയം നേടിക്കഴിഞ്ഞാൽ അർബൻ ഡവലപ്മെന്റ് അതോറിറ്റിയിൽനിന്ന്‌ ബിൽഡിങ്‌ ലൈസൻസ് എടുത്ത് സ്വന്തമായി ബിൽഡിങ്‌ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ബിൽഡിങ്‌ പെർമിറ്റ് നേടിക്കൊടുക്കുന്ന സ്ഥാപനം നടത്താം.    പഠിക്കാം ഫാഷൻ 
ഡിസൈനിങ്ങും ഫാഷൻ ഡിസൈൻ ആൻഡ്‌ ടെക്നോളജി കോഴ്‌സിൽ  ആധുനിക ഫാഷൻ രംഗത്തെ കംപ്യൂട്ടർ ഉപയോഗിച്ചുള്ള വസ്ത്രങ്ങളുടെ ഡിസൈനിങ്‌ വസ്ത്രനിർമാണം, പരമ്പരാഗതവും ആധുനികവുമായ രീതികളുപയോഗിച്ചുള്ള സ്കെച്ചിങ്‌, എംബ്രോയ്ഡറിങ്‌, വസ്ത്രങ്ങളുടെ സർഫെസ് ഡിസൈനിങ്‌ എന്നിവയിലാണ് പരിശീലനം.   Read on deshabhimani.com

Related News