6 ഏരിയയിൽകൂടി സംഘാടക സമിതി

സിപിഐ എം പാർടി കോൺഗ്രസ് പിണറായി ഏരിയാ സംഘാടകസമിതി രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റിയംഗം 
പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു


കണ്ണൂർ സിപിഐ എം പാർടി കോൺഗ്രസിന്‌ ആറ്‌ ഏരിയകളിൽ സംഘാടക സമിതി രൂപീകരിച്ചു. മാടായി ഏരിയ സംഘാടക സമിതി രൂപീകരണ യോഗം പിലാത്തറ പാട്യം മന്ദിരത്തിൽ കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. പി പി ദാമോദരൻ അധ്യക്ഷനായി. കെ പത്മനാഭൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി പി ദാമോദരൻ (ചെയർമാൻ), കെ പത്മനാഭൻ (കൺവീനർ). പിണറായി ഏരിയാ സംഘാടകസമിതി രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. പി ബാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം  എം സുരേന്ദ്രൻ,  കെ മനോഹരൻ, ടി ഷബ്‌ന എന്നിവർ സംസാരിച്ചു. കെ ശശിധരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി ബാലൻ (ചെയർമാൻ), കെ ശശിധരൻ (കൺവീനർ).  ഇരിട്ടി ഏരിയാ സംഘാടക സമിതി രൂപീകരണയോഗം ഫാൽകൺ പ്ലാസ ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. പി പി അശോകൻ അധ്യക്ഷനായി.  കെ വി സക്കീർ ഹുസൈൻ,  കെ മോഹനൻ, പി റോസ,  പന്യോടൻ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ:  ബിനോയ് കുര്യൻ (ചെയർമാൻ), കെ വി സക്കീർ ഹുസൈൻ (കൺവീനർ). പെരിങ്ങോം ഏരിയാ സംഘാടക സമിതി രൂപീകരണ യോഗം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ വി ഗോവിന്ദൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി ശശിധരൻ, മുഹമ്മദ്‌ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: പി ശശിധരൻ (പ്രസിഡന്റ്), സി സത്യപാലൻ (സെക്രട്ടറി). പേരാവൂർ ഏരിയാ സംഘാടക സമിതി രൂപീകരണ യോഗം  ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് ഉദ്ഘാടനം ചെയ്തു. വി ജി പത്മനാഭൻ അധ്യക്ഷനായി.  എം രാജൻ, വത്സൻ പനോളി, കെ സുധാകരൻ, ഫാദർ സന്തോഷ് വില്യംസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: വി ജി പത്മനാഭൻ (ചെയർമാൻ),  എം രാജൻ (കൺവീനർ).  കണ്ണൂർ ഏരിയാ സംഘാടകസമിതി രൂപീകരണയോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി സഹദേവൻ അധ്യക്ഷനായി.  കെ പി സുധാകരൻ സംസാരിച്ചു. ഭാരവാഹികൾ:  ഡോ. ബാലകൃഷ്ണ പൊതുവാൾ (ചെയർമാൻ), കെ പി സുധാകരൻ (കൺവീനർ).   എടക്കാട് ഏരിയാ സംഘാടകസമിതി രൂപീകരണം മൂന്നുപെരിയ താജ് ഓഡിറ്റോറിയത്തിൽ  സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ കെ നാരായണൻ അധ്യക്ഷനായി. എൻ ചന്ദ്രൻ,  എം കെ മുരളി, ഒ പി രവീന്ദ്രൻ, കെ ഗിരീശൻ, എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ കെ നാരായണൻ(ചെയർമാൻ), എം കെ മുരളി (കൺവീനർ). 6 ഏരിയകളിൽ 
ഇന്ന്‌  പാർടി കോൺഗ്രസിന്റെ ഭാഗമായി വ്യാഴാഴ്‌ച ആറ്‌ എരിയകളിൽ സംഘടക സമിതി രൂപീകരിക്കും. വൈകിട്ട്‌ നാലിന്‌  പാനൂർ ഏരിയാതല സംഘാടക സമിതി പാനൂർ ഹൈസ്‌കൂളിൽ  കേന്ദ്രകമ്മിറ്റി അംഗം  പികെ ശ്രീമതിയും മയ്യിൽ  ഏരിയയിലേത്‌ സാറ്റ്കോസ് ഓഡിറ്റോറിയത്തിൽ  കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും അഞ്ചരക്കണ്ടി ഏരിയയിലെ ചക്കരക്കൽ ചൂള സ്വീറ്റ് സ്റ്റോൺ ഓഡിറ്റോറിയത്തിൽ കേന്ദ്ര കമ്മിറ്റി അംഗം  കെ കെ ശൈലജയും മട്ടന്നൂർ  ഏരിയാ കമ്മിറ്റി ഓഫീസിൽ കേന്ദ്രകമ്മിറ്റി അംഗം എം വി  ഗോവിന്ദനും   ഉദ്ഘാടനം ചെയ്യും.   ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി ഓഫീസിലെ സി കെ സ്മാരക ഹാളിൽ  മന്ത്രി വി എൻ വാസവനും  പാപ്പിനിശേരിയിൽ  ചെറുകുന്ന്‌  സൗത്ത്‌ എൽപി സ്‌കൂളിൽ (ബോർഡ്‌ സ്‌കൂൾ) ജില്ലാ സെക്രട്ടറി എം വി ജയരാജനും  ഉദ്‌ഘാടനം ചെയ്യും. Read on deshabhimani.com

Related News