സ്വകാര്യ സ്ഥാപനങ്ങൾക്ക് 
മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്



കണ്ണൂർ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്യുന്നതിനുളള പ്രവർത്തനം തുടങ്ങി. 2020 ലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പിന്റെ ഗ്രേഡിങ് പദ്ധതിയിൽ  മികച്ച സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ് നൽകും.  തെരഞ്ഞെടുക്കപ്പെട്ട മേഖലയിലുളള സ്ഥാപന ഉടമകൾ ലേബർ കമീഷണറുടെ www.lc.kerala.gov.in വെബ്‌സൈറ്റിൽ നൽകിയ സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് എന്ന ബോക്‌സിൽ ക്ലിക്ക് ചെയ്ത് എൻട്രി സമർപ്പിക്കണം. മികച്ച തൊഴിൽ ദാതാവ്, തൊഴിൽ നിയമപാലനത്തിലെ കൃത്യത, തൊഴിലാളികളുടെ സംതൃപ്തി, തൊഴിൽ നൈപുണ്യവികസന പങ്കാളിത്തം, സ്ത്രീ സൗഹൃദ സമീപനം തുടങ്ങിയവയാണ് ഗ്രേഡിങ് മാനദണ്ഡം. ടെക്‌സ്റ്റൈൽ ഷോപ്പ്‌, ഹോട്ടലുകൾ (ഹോട്ടൽ, റസ്റ്റോറന്റ്), സ്റ്റാർ ഹോട്ടൽ, റിസോർട്ട്‌, ജ്വല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ, ഹൗസ്‌ബോട്ടുകൾ, ഐടി സ്ഥാപനങ്ങൾ നിർമാണ സ്ഥാപനങ്ങൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, ക്ലബ്ബുകൾ, മെഡിക്കൽ ലാബുകൾ (ലാബ്, എക്‌സ്‌റേ, സ്‌കാനിങ് ‌സെന്ററുകൾ) എന്നിവയിലെ  20 തൊഴിലാളികളിൽ കൂടുതൽ ജോലി ചെയ്ത സ്ഥാപനങ്ങൾക്ക് ശനിയാഴ്‌ചവരെ അപേക്ഷിക്കാം. Read on deshabhimani.com

Related News