മഹിളാ കോൺഗ്രസിന്റേത്‌ തെറ്റായ വാദം വീട്‌ പൂർത്തിയാക്കാൻ സഹായിച്ചെന്ന്‌ ലയൺസ്‌ ക്ലബ്‌



പയ്യന്നൂർ  കേളോത്തെ സി ലക്ഷ്മിയുടെ വീട് നിർമാണം പൂർത്തിയാക്കാൻ സഹായിച്ചത്‌ പയ്യന്നൂർ ലയൺസ് ക്ലബ്ബാണെന്ന് പ്രസിഡന്റ്‌ ഡോ. സുജ വിനോദ് അറിയിച്ചു. ഇവർക്ക് വീട് നിർമിച്ച് നൽകിയത് മഹിളാ കോൺഗ്രസ് ആണെന്ന് അവകാശവാദമുന്നയിച്ച് താക്കോൽദാനം  ഡിസിസി പ്രസിഡന്റ സതീശൻ പാച്ചേനി നിർവഹിച്ചിരുന്നു. ലൈഫ് മിഷൻ പദ്ധതി ആരംഭിച്ചപ്പോൾ  പാതിവഴിയിലായ വീടുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നഗരസഭ ലക്ഷ്മിക്ക് നാലുഘട്ടങ്ങളിലായി 3,15,000 രൂപ നൽകി. ഒരുലക്ഷം രൂപ ചെലവിട്ട്‌‌ അവസാനഘട്ട പ്രവൃത്തിക്ക്‌ ലയൺസ്‌ ക്ലബ്ബും ഒരുലക്ഷം രൂപ ചെലവിട്ടു. നഗരസഭാ ലൈഫ് മിഷൻ പദ്ധതിയുമായി സഹകരിച്ച് നിർമാണം പൂർത്തിയായ വീടിന്റെ താക്കോൽദാനം ലയൺസ് ഗവർണറുടെ സന്ദർശനദിവസം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ്‌ തങ്ങളാണ് വീട് നിർമിച്ചു നൽകിയതെന്ന തെറ്റായ സന്ദേശം നൽകി  മഹിളാ കോൺഗ്രസ്  താക്കോൽദാനം നിർവഹിച്ചത്. ഈ അവകാശവാദം തെറ്റാണെന്നും ഡോ. സുജ പ്രസ്‌താവനയിൽ പറഞ്ഞു.  Read on deshabhimani.com

Related News