ആനപ്പന്തി ബാങ്ക്‌ ഭരണസമിതിക്ക്‌ ക്വാറം നഷ്ടപ്പെട്ടു



ഇരിട്ടി രൂക്ഷമായ ഭരണ പ്രതിസന്ധി തുടരുന്ന ആനപ്പന്തി സർവീസ്‌ സഹകരണ ബാങ്കിൽ രണ്ട്‌ ഡയറക്ടർമാർ രാജിവച്ചു. കേരള കോൺഗ്രസ്‌ എമ്മിലെ ജോണി കെ ജെ കാവുങ്കൽ, റെജി മാത്യു പുളിക്കക്കുന്നേൽ എന്നിവരാണ്‌ രാജിക്കത്ത്‌ കൈമാറിയത്‌. 11 അംഗ ഭരണസമിതിയിൽ ഇനി അഞ്ച്‌ പേരാണ്‌ ബാക്കി. ക്വാറം നഷ്ടപ്പെട്ട ഭരണസമിതി സഹകരണ നിയമപ്രകാരം നിലനിൽക്കില്ലെന്ന അവസ്ഥയിലെത്തി.  കോൺഗ്രസ്‌ അംഗമായ ജയ്‌സൺ തറപ്പേലാണ്‌ ഭാര്യക്ക്‌  ബാങ്കിൽ ജോലി തരപ്പെടുത്താൻ ആദ്യം ഡയറക്ടർ സ്ഥാനം രാജിവച്ചത്‌. മറ്റൊരു ഡയറക്ടർ എൽസമ്മ ദീർഘകാല അവധിക്കപേക്ഷിച്ച്‌ മൗറീഷ്യസിലാണ്‌. കോൺഗ്രസ്‌ നേതാവ്‌ ജയ്‌സൺ കാരക്കാടിനെ 20 ലക്ഷത്തിന്റെ വായ്‌പ കുടിശ്ശിക കണ്ടെത്തിയതിനെ തുടർന്ന്‌ സഹകരണ വകുപ്പ്‌ അയോഗ്യനാക്കി. കച്ചേരിക്കടവിലെ കോൺഗ്രസ്‌ നേതാവ്‌ ജോബി ജോസഫിന്റെ 12 ലക്ഷം വായ്‌പ കുടിശ്ശികയെത്തുടർന്ന്‌ അധികൃതർ ഡയറക്ടർ സ്ഥാനത്തുനിന്ന്‌ നീക്കി.  പിടിച്ചുനിൽക്കാൻ വ്യാജ യോഗവും 13നാണ്‌ നിയമപ്രകാരം സെക്രട്ടറി നോട്ടീസ്‌ നൽകി ഒടുവിൽ ഭരണസമിതി യോഗം ചേർന്നത്‌. എന്നാൽ ഡയറക്ടർമാർ അയോഗ്യരായതും രണ്ട്‌ പേരുടെ രാജിയും വരുത്തിയ പ്രതിസന്ധി മറികടക്കാൻ 16ന്‌ വീണ്ടും യോഗം ചേർന്നതായുള്ള രേഖകളും വിവാദത്തിലേക്ക്‌. 16ന്റെ യോഗത്തിന്‌ നോട്ടീസ്‌ നൽകിയിട്ടില്ലെന്ന്‌ സെക്രട്ടറി പറഞ്ഞതൊടെ  യോഗം വ്യാജമാണെന്ന്‌ വ്യക്തമായി. മൗറീഷ്യസിലുള്ള ഡയറക്ടറുടെ അവധി റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ അനധികൃത  യോഗത്തിലെടുത്തിരുന്നത്രെ. ഡിസിസി സെക്രട്ടറി പ്രസിഡന്റായ ബാങ്കിലാണ്‌  നിയമവിരുദ്ധ നീക്കങ്ങൾ തുടരുന്നതെങ്കിലും കോൺഗ്രസ്‌ നേതൃത്വത്തിന്‌ മിണ്ടാട്ടമില്ല. Read on deshabhimani.com

Related News