സ്‌പെഷ്യൽ ജയിലിൽ കൊയ്‌ത്തുത്സവം

കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ ചെയ്ത കരനെൽകൃഷിയുടെ കൊയ് ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്ഘാടനംചെയ്യുന്നു.


 കണ്ണൂർ കണ്ണൂർ സ്‌പെഷ്യൽ ജയിലിനകത്തെ ഒരേക്കറിൽ  കരനെൽകൃഷി വിളവെടുത്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ  ഉദ്‌ഘാടനം ചെയ്‌തു.  ജൂണിലാണ്‌  കൃഷി  തുടങ്ങിയത്‌. ജയ നെൽവിത്താണ്‌ വിതച്ചത്‌.  കളപറിക്കൽ, നിലമൊരുക്കൽ,  വിത്തിടൽ തുടങ്ങിയ പ്രവൃത്തികളെല്ലാം റിമാൻഡ്‌ തടവുകാരാണ്‌ ചെയ്‌തത്‌. മൂന്ന്‌ ഏക്കറിൽ മഴക്കാല പച്ചക്കറി കൃഷിയുമുണ്ട്‌. വിളവെടുത്ത അരി  തടവുകാരുടെ ഭക്ഷണത്തിന്‌ ഉപയോഗിക്കും. കഴിഞ്ഞ വർഷത്തെ വിളവെടുപ്പിൽ 600 കിലോ അരി ലഭിച്ചു.  കൃഷി വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടർ വി ലത, സെൻട്രൽ ജയിൽ സൂപ്രണ്ട്‌ റോമിയോ ജോൺ, പുഴാതി കൃഷി ഓഫീസർ അജേഷ്‌, സ്‌പെഷ്യൽ ജയിൽ സൂപ്രണ്ട്‌ ടി കെ ജനാർദനൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News