പ്രഹസനമായി എംപിയുടെ 
വാക്‌സിനേഷൻ ക്യാമ്പ്‌ നാടകം



കണ്ണൂർ ജില്ലയിൽ കോവിഡ്‌ വാക്‌സിനേഷൻ ആദ്യ ഡോസ്‌ വിതരണം നൂറുശതമാനത്തിലെത്താനിരിക്കെ കെ സുധാകരൻ എംപിയുടെ വാക്‌സിനേഷൻ ക്യാമ്പ്‌ നാടകം.  രണ്ട്‌ സ്വകാര്യ ചാരിറ്റബിൾ ട്രസ്‌റ്റിന്റെ മറവിലാണ്‌  കോവിഡ്‌ കെയർ പദ്ധതിയെന്നപേരിൽ വാക്‌സിനേഷൻ ക്യാമ്പ്‌ നടത്തുന്നത്‌. മണ്ഡലത്തിൽ മൂന്ന്‌ കേന്ദ്രത്തിൽ ക്യാമ്പ്‌ നടത്തുമെന്നാണ്‌ എംപിയുടെ ഫോട്ടോ പതിച്ച്‌ നടത്തുന്ന പ്രചാരണ ബോർഡുകളിൽ പറയുന്നത്‌. എന്നാൽ ആദ്യം രജിസ്‌റ്റർ ചെയ്യുന്ന രണ്ടായിരംപേർക്ക്‌ മാത്രമാണ്‌ വാക്‌സിനെന്നും പോസ്‌റ്ററിൽ പറയുന്നു.  അതേസമയം ജില്ലയിൽ  ശനിയാഴ്‌ച വാക്‌സിനേഷൻ 83. 2 ശതമാനമായി.  ജില്ലയിൽ 17,93, 486 പേർക്ക്‌ ഒന്നാം ഡോസും 7,15,654 പേർക്ക്‌ രണ്ടാം ഡോസും നൽകി. മിക്ക തദ്ദേശ സ്ഥാപനങ്ങളും 100 ശതമാനത്തിലേക്കടുക്കുകയാണ്‌.  അതിനിടയിലാണ്‌ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഈ പരിപാടി.  സ്വകാര്യ ട്രസ്‌റ്റുകൾക്ക്‌  പൊതു നന്മ ഫണ്ട്‌ ഉപയോഗിച്ച്‌ ജനങ്ങൾക്ക്‌ സൗജന്യമായി വാക്‌സിൻ നൽകാൻ  അനുമതിയുണ്ട്‌. ഇതുമുതലെടുത്താണ്‌ ജില്ലയുടെ കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളെ ഇതുവരെ തിരിഞ്ഞുനോക്കാത്ത എംപി കോവിഡ്‌ കെയർ പദ്ധതിയെന്നപേരിൽ നാടകവുമായി ഇറങ്ങുന്നത്‌. Read on deshabhimani.com

Related News