പുതുപാഠം പഠിക്കാം
പ്ലാസ്റ്റിക്‌ വേണ്ടേ വേണ്ട



 കണ്ണൂർ പലതവണ പറഞ്ഞിട്ടും  കേൾക്കാത്തവരേറെയുണ്ട്. വിപത്ത് മനസിലാക്കാതെ പ്ലാസ്റ്റിക്  കവറുകൾ വലിച്ചെറിയുന്നവരുമേറെ. ഇവരെയടക്കം  പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ പഠിപ്പിക്കാൻ  ഹരിത പാഠശാലകളുമായി ഹരിത കേരളം മിഷൻ.  ഗ്രന്ഥശാലകൾ, സ്‌കൂൾ പിടിഎ, കുടുംബശ്രീ, സ്വയംസഹായ സംഘങ്ങൾ, റസിഡന്റ്‌സ്‌ അസോസിയേഷൻ, സഹകരണ സ്ഥാപനങ്ങൾ, കോളേജുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ജില്ലയിലാകെ  പാഠശാലകൾ നടത്തുന്നത്‌. പെരളശേരി പഞ്ചായത്തിൽ ആരംഭിച്ച പാഠശാലകളുടെ മാതൃകയിൽ ‘നമുക്ക് നമ്മളെ അറിയാം... നാളെയ്ക്കായ് ഹരിത നിയമങ്ങൾ’ എന്ന മുദ്രാവാക്യവുമായാണിത്.  മാലിന്യ സംസ്കരണം, -ബദൽ രീതികൾ ഹരിത ഭവനം - ഹരിത സമൃദ്ധി വാർഡ് എന്നീ വിഷയങ്ങളാണ്ചർച്ച ചെയ്യുന്നത്. ഇതുവരെ 948 പാഠശാലകൾ പൂർത്തിയായി.  പെരളശേരിയിൽ എല്ലാ വായനശാലകളിലും സ്കൂളുകളിലും ഇതിനകം പൂർത്തിയായി. പയ്യാവൂർ പഞ്ചായത്തിൽ ചേർന്ന നാട്ടുകൂട്ട യോഗങ്ങളിലെ  മുഖ്യ അജൻഡകളിലൊന്ന് ഹരിത പെരുമാറ്റച്ചട്ടവും പ്ലാസ്റ്റിക്‌ മുക്ത ജില്ലയ്ക്കായുളള ക്യാമ്പയിനുമായിരുന്നു. 209 നാട്ടുകൂട്ട യോഗങ്ങളാണ് പഞ്ചായത്തിൽ നടന്നത്.   Read on deshabhimani.com

Related News