മീത്തലെ പുന്നാട്ട്‌ 
ബിജെപിയിൽനിന്ന്‌ കൂട്ടരാജി



ഇരിട്ടി ആർഎസ്‌എസ്‌ കേന്ദ്രമായ മീത്തലെ പുന്നാട്ടുനിന്ന്‌ ആർഎസ്‌എസ്‌, ബിജെപിയിൽനിന്ന്‌ കൂട്ടരാജി. അഞ്ച്‌ കുടുംബങ്ങളിലെ  24 പേരാണ്‌ രാജിവച്ചത്‌.  മുഖ്യശിക്ഷകും പുറപ്പാറ വാർഡിൽ മുൻ ബിജെപി സ്ഥാനാർഥിയുമായ പന്ന്യോടൻ ജയകൃഷ്‌ണന്റെ നേതൃത്വത്തിലാണ്‌ രാജി. ജയകൃഷ്‌ണനുമായി ബന്ധപ്പെട്ട അഞ്ച്‌ കുടുംബങ്ങളും സംഘപരിവാർ ബന്ധം ഉപേക്ഷിച്ചതായി അറിയിച്ചു.  ടി ആർ രജില, ശിവദാസൻ, പി വി സരിത, രതീഷ്‌, എ ബീന, കനകേഷ്‌, സി സിൻഷ, പന്ന്യോടൻ രോഹിണി അമ്മ, ഇന്ദിര, പി ലിജിന തുടങ്ങിയവരാണ്‌ രാജിവച്ചത്‌. സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കുമെന്നും ഇവർ അറിയിച്ചു.    കേന്ദ്ര ബിജെപി സർക്കാർ വാഗ്‌ദാനത്തട്ടിപ്പ്‌ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നു.  വിലക്കയറ്റം രൂക്ഷമാക്കുന്നു. മതസ്‌പർധ വളർത്തിയാണ്‌ ബിജെപി പിടിച്ചു നിൽക്കുന്നത്‌.  ഇതിനെല്ലാമെതിരെ ബദൽ വികസന ക്ഷേമ നയങ്ങൾ നടപ്പാക്കുന്ന എൽഡിഎഫ്‌ സർക്കാർ നടപടികളും ഒപ്പം ജനങ്ങളെ മതനിരപേക്ഷമായി കൂട്ടിയോജിപ്പിക്കുന്ന സിപിഐ എമ്മുമാണ്‌ ശരിയെന്ന ബോധ്യത്തിലാണ്‌ തങ്ങളുടെ തീരുമാനമെന്ന്‌ രാജിവച്ചവർ പറഞ്ഞു.  രാജിവച്ചവരെ  ബുധൻ വൈകിട്ട്‌ നാലിന്‌ സിപിഐ എം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന പാർടി കോൺഗ്രസ്‌ സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വീകരിക്കും.  Read on deshabhimani.com

Related News