കനലോർമയായി മീനാക്ഷി ടീച്ചർ

അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ പൊതുദർശനത്തിനുവച്ച മീനാക്ഷി ടീച്ചറുടെ മൃതദേഹത്തിൽ സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജനും നേതാക്കളും അന്ത്യാഭിവാദ്യം അർപ്പിക്കുന്നു


കണ്ണൂർ ധീരരക്തസാക്ഷി അഴീക്കോടൻ രാഘവന്റെ  ജീവിതസഖി കെ  മീനാക്ഷി ടീച്ചർ കനലോർമയായി. സഹനത്തിന്റെ അമ്മയ്‌ക്ക്‌ നാട്‌ വീരോചിതം വിടചൊല്ലി.  ത്യാഗനിർഭര ജീവിതം തൊട്ടറിഞ്ഞവരുടെ അന്ത്യോപചാരം ഏറ്റുവാങ്ങി കണ്ണൂർ പയ്യാമ്പലത്ത്‌ അഴീക്കോടന്റെ അനശ്വര സ്‌മരണകളിരമ്പുന്ന മണ്ണിലേക്ക്‌  ടീച്ചറും യാത്രയായി.  മക്കളായ മധു, ജ്യോതി, സാനു എന്നിവർ ചിതയ്‌ക്ക്‌ തീകൊളുത്തി.   വ്യാഴാഴ്‌ച അന്തരിച്ച മീനാക്ഷിടീച്ചറുടെ മൃതദേഹം  പള്ളിക്കുന്ന്‌ ‘അഴീക്കോടൻ’  വീട്ടിലും  സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും പൊതുദർശനത്തിന്‌ വച്ചു. അഴീക്കോടൻ മന്ദിരത്തിൽ  ജില്ലാ സെക്രട്ടറി എം വി ജയരാജൻ  പുഷ്‌പചക്രം അർപ്പിച്ചു.   രാഷ്‌ട്രീയ സാമൂഹിക, സാംസ്കാരിക രം​ഗത്തെ പ്രമുഖരും  നൂറുകണക്കിനാളുകളും അന്ത്യാഞ്ജലിയർപ്പിച്ചു.    സിപിഐ എം  സംസ്ഥാന കമ്മിറ്റി അം​ഗങ്ങളായ  കെ പി സതീഷ് ചന്ദ്രൻ, പി സതീദേവി, ടി വി രാജേഷ്‌,  എ എൻ ഷംസീർ എംഎൽഎ, ഡോ. വി ശിവദാസൻ എംപി,  കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, എംഎൽഎമാരായ കെ പി മോഹനൻ, ടി ഐ മധുസൂദനൻ, കെ വി സുമേഷ്‌, എം വിജിൻ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, വൈസ്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി പി ടി ജോസ്‌,  സിപിഐ  ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ, എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി എം പി മുരളി, സിഎംപി സംസ്ഥാന അസി.  സെക്രട്ടറി സി എ അജീർ, കോൺ​ഗ്രസ് നേതാക്കളായ  സതീശൻ പാച്ചേനി, വി എ നാരായണൻ, ജനതാദൾ എസ്‌ ജില്ലാ പ്രസിഡന്റ്‌ പി പി ദിവാകരൻ,  എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി രാജേഷ്‌ പ്രേം, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്  അം​ഗങ്ങളായ  എം പ്രകാശൻ,  എൻ ചന്ദ്രൻ,  വത്സൻ പനോളി, പി ഹരീന്ദ്രൻ, ടി കെ ഗോവിന്ദൻ, പി പുരുഷോത്തമൻ,  പി വി ഗോപിനാഥ്‌, സാംസ്‌കാരിക പ്രവർത്തകരായ കരിവെള്ളൂർ മുരളി, എം കെ മനോഹരൻ, ജിനേഷ്‌കുമാർ എരമം തുടങ്ങിയവർ  അന്ത്യാഞ്‌ജലിയർപ്പിച്ചു. വിവിധ വർഗ, ബഹുജന സംഘടനകൾക്കും അധ്യാപക, സർവീസ്‌ സംഘടനകൾക്കും വേണ്ടി പുഷ്‌പചക്രം അർപ്പിച്ചു. ദേശാഭിമാനിക്കുവേണ്ടി കണ്ണൂർ യൂണിറ്റ്‌ മാനേജർ സജീവ്‌ കൃഷ്‌ണൻ പുഷ്‌പചക്രം അർപ്പിച്ചു.     പയ്യാമ്പലത്ത് ചേർന്ന അനുശോചന യോഗത്തിൽ എം പ്രകാശൻ അധ്യക്ഷനായി. എം വി ജയരാജൻ, ഡോ. വി ശിവദാസൻ എം പി,  രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ,  കെ വി സുമേഷ് എംഎൽഎ, പി പി ദിവ്യ, വയക്കാടി ബാലകൃഷ്ണൻ,  പി ടി ജോസ്, സി എ അജീർ, ബാബുരാജ് ഉളിക്കൽ, താവം ബാലകൃഷ്ണൻ,  കെ സി മുഹമ്മദ് ഫൈസൽ,  എം പ്രഭാകരൻ, കെ  പി സുധാകരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News