നാടുകാണിയിൽ ഡിജിറ്റല്‍ പ്രിന്റിങ് യൂണിറ്റ് തുറന്നു

നാടുകാണി ടെക്സ്റ്റൈൽസ് ഡൈയിങ് ആൻഡ്‌ പ്രിന്റിങ്‌ യൂണിറ്റ് സ്വിച്ച് ഓൺ ചെയ്ത്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ 
പി പി ദിവ്യ പ്രവർത്തനം കാണുന്നു


തളിപ്പറമ്പ് ഡിജിറ്റൽ പ്രിന്റിങ് യൂണിറ്റ് കൈത്തറി മേഖലക്ക് ഉണർവാകുമെന്ന് മന്ത്രി പി രാജീവ്. സർക്കാറിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി നാടുകാണിയിൽ ടെക്‌സ്‌റ്റൈൽ  ഡൈയിങ് ആൻഡ് പ്രിന്റിങ് സെന്റർ ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മന്ത്രി. കൈത്തറി മേഖലയിലെ സാധ്യത തിരിച്ചറിഞ്ഞ് മൂല്യവർധിത ഉൽപന്നങ്ങൾക്കുള്ള സംവിധാനം ഒരുക്കും. സംസ്ഥാന സർക്കാർ കൈത്തറിയുടെ വളർച്ചക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. പരിസ്ഥിതി സൗഹൃദമായ മികച്ച പ്രിന്റിങ് സൗകര്യമാണ് നാടുകാണിയിലെന്നും മന്ത്രി പറഞ്ഞു.  മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി. ദുർബലമായ കൈത്തറി മേഖലക്ക് വൻ മുന്നേറ്റമുണ്ടാക്കാൻ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഡിജിറ്റൽ പ്രിന്റിങ് യൂണിറ്റിന് സാധിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. വസ്ത്രമേഖലയിൽ ഗുണത്തിലും പ്രവർത്തനമികവിലും ഒന്നാമതുള്ള കിയോസറായി പ്രിന്റിങ് യൂണിറ്റാണ് നാടുകാണിയിലേതെന്നും മന്ത്രി പറഞ്ഞു.   വാണിജ്യ വകുപ്പ്‌  പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് റിപ്പോർട് അവതരിപ്പിച്ചു. 8.43 ഏക്കറിൽ 25.55 കോടി രൂപ മുതൽ മുടക്കിലാണ് ഡിജിറ്റൽ പ്രിന്റിങ് യൂണിറ്റ് . 40,000 മീറ്റർ ഫാബ്രിക് ഡൈയിങും 1500 മീറ്റർ ഫാബ്രിസ് പ്രിന്റിങ്ങും പ്രതിദിനം നടത്താം. 300 പേർക്ക് നേരിട്ട് ജോലി ലഭിക്കുന്നതാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പ്രിന്റിങ് യൂണിറ്റ്‌ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഡോ. വി ശിവദാസൻ എംപി മുഖ്യാതിഥിയായി.  നിഫ്റ്റ് ഡയറക്ടർ ഡോ. പുനീത് സൂദ്, കൈത്തറി ക്ഷേമനിധി ബോർഡ് ചെയർമാൻ അരക്കൻ ബാലൻ, കൈത്തറി ടെക്‌സ്‌റ്റൈൽസ് ഡയറക്ടർ കെ സുധീർ, ഹാന്റക്‌സ് പ്രസിഡന്റ് മനോഹരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ കെ രത്‌നകുമാരി, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി എം സീന, ബ്ലോക്ക് പഞ്ചായത്തംഗം ഷനോജ്, എ ജയേഷ്, പി എൻ അനിൽകുമാർ, ടി രവി, സി ജയചന്ദ്രൻ, പൂയപ്പിള്ളി രാഘവൻ,  ടി ഭാസ്‌കരൻ, എസ് ഡി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കെഎസ്ടിസി ചെയർമാൻ സി ആർ വത്സൻ സ്വാഗതവും കെ ടി ജയരാജൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News