‘ലൈഫി’ൽ തിളങ്ങും 
ഇവരുടെ ജീവിതവും

നഗരസഭാ ലൈഫ്‌ പദ്ധതിയിൽ നിർമാണം പൂർത്തിയായ പയഞ്ചേരിയിലെ ഷിനി സിബിയുടെ വീട്‌


 ഇരിട്ടി ‘ലൈഫി’ൽ ജീവിതത്തിന്റെ സുരക്ഷയും സന്തോഷവും ഉറപ്പിച്ച്‌  ഇരിട്ടി നഗരസഭയിൽ അഞ്ച്‌ നിർധനകുടുംബങ്ങൾക്കുകൂടി പുതിയ വീടായി. സംസ്ഥാനത്ത്‌ മുഖ്യമന്ത്രി താക്കോൽ കൈമാറ്റം നടത്തിയ 28,808 വീടുകളിലുൾപ്പെട്ടതാണ്‌ നഗരസഭയിലെ അഞ്ച്‌ വീടുകളും. നഗരസഭാ നേതൃത്വത്തിൽ ഈ വീടുകളുടെ താക്കോൽ കൈമാറ്റം പ്രാദേശികമായി നടത്തും.  ചാവശേരിയിലെ ഇടപ്പയിൽ സുനിത, വട്ടക്കയത്തെ ചാത്തമ്പള്ളി പി രജിഷ, വി അജിത, നിടിയാഞ്ഞിരത്തെ മഠപ്പുരയ്‌ക്കൽ എം കൃഷ്‌ണൻ,  പയഞ്ചേരിയിലെ മഠത്തിൽ ഷിനി സിബി എന്നിവരുടെ വീട്‌ നിർമാണമാണ്‌ പൂർത്തീകരിച്ചത്‌. ലൈഫ്‌ പദ്ധതി ഒന്നാംഘട്ടത്തിൽ ജില്ലയിൽ ഏറ്റവുമധികം വീടുകൾ ഏറ്റവുമാദ്യം നിർമിച്ച്‌ താക്കോൽ നൽകി മുഖ്യമന്ത്രിയിൽനിന്ന്‌ പുരസ്‌കാരം നേടിയ നഗരസഭയാണ്‌ ഇരിട്ടി. Read on deshabhimani.com

Related News