ചലച്ചിത്ര വികസന കോർപ്പറേഷൻ 
ഇരട്ട തിയറ്റർ നിർമാണോദ്‌ഘാടനം ഇന്ന്‌

ചലച്ചിത്ര വികസന കോർപ്പറേഷൻ ഇരട്ട തിയറ്റർ നിർമിക്കുന്ന പായം പഞ്ചായത്തിന്റെ ഇരിട്ടിക്കടുത്ത കല്ലുമുട്ടിയിലെ ഷോപ്പിങ് കോംപ്ലക്‌സ്‌ സമുച്ചയം


 ഇരിട്ടി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഇരിട്ടിക്കടുത്ത കല്ലുമുട്ടിയിൽ നിർമിക്കുന്ന ആധുനിക തിയറ്റർ സമുച്ചയ നിർമാണോദ്‌ഘാടനം ബുധനാഴ്‌ച സാംസ്‌കാരിക  മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തിരുവനന്തപുരം കലാഭവൻ തിയറ്ററിൽ രാവിലെ 9.30നാണ്‌ ചടങ്ങ്‌. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനാകും. തിയറ്റർ ഒരുക്കാൻ പായം പഞ്ചായത്ത് നിർമിച്ച കെട്ടിടം ചടങ്ങിൽ കെഎസ്എഫ്ഡിസിക്ക്‌ കൈമാറും.   കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ആറുകോടി രൂപ ചെലവഴിച്ചാണ് നൂതന സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച്  ഇരട്ട തിയറ്റർ ഒരുക്കുക. രണ്ട്‌ സ്‌ക്രീനുകളുള്ള തിയറ്റർ സമുച്ചയമാണ് നിർമിക്കുക. തിയറ്ററുകളിൽ ഡിജിറ്റൽ പ്രൊഡക്ഷൻ, ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, ജെബിഎൽ, ഡോൾബി സ്പീക്കർ, സിൽവർ സ്‌ക്രീൻ, ഇൻവെർട്ടർ ടൈപ്പ് ശീതീകരണ സംവിധാനം എന്നിവയുണ്ടാവും. സുരക്ഷക്കായി സിസി ക്യാമറകൾ, ആധുനിക ജനറേറ്ററുകൾ, അഗ്നിരക്ഷാ സംവിധാനങ്ങൾ, എൽഇഡി ഡിസ്‌പ്ലേ സൗകര്യങ്ങളും ഒരുക്കും. രണ്ടു തിയറ്ററുകളിലായി 300 സീറ്റുകളുണ്ടാവും.     പഞ്ചായത്ത്‌ നിർമിച്ച ബഹുനില ഷോപ്പിങ് മാളിൽ മുകളിലത്തെ രണ്ട്‌ നിലകളിലാവും തിയറ്റർ ഒരുക്കുക. എൽഡിഎഫ്‌ സർക്കാർ വാർഷികാഘോഷത്തിന്റെ ഭാഗമായി ഇരിട്ടിക്ക്‌ ലഭിക്കുന്ന വികസന പദ്ധതിയാണിത്‌. Read on deshabhimani.com

Related News