സ്‌കൂൾ തുറക്കൽ വിദ്യാർഥികളുടെ മാനസികാവസ്ഥ അറിഞ്ഞ്‌ ഇടപെടണം: ബാലാവകാശ കമീഷന്‍



കണ്ണൂർ  ഒന്നരവർഷത്തെ ഇടവേളക്ക്‌ ശേഷം സ്‌കൂളുകളിൽ തിരികെയെത്തുന്ന വിദ്യാർഥികളോട് അവരുടെ മാനസിക നിലവാരം മനസിലാക്കി ഇടപെടണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട  കർത്തവ്യ വാഹകരുടെ ജില്ലാതല യോഗം  ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വീട്ടകങ്ങളിലെ ഓൺലൈൻ പഠനകാലം കുട്ടികളിൽ ഉണ്ടാക്കിയ മാനസിക മാറ്റം തിരിച്ചറിഞ്ഞുള്ള ഇടപെടലുകൾ അധ്യാപകരും രക്ഷിതാക്കളും നടത്തണം. കുട്ടികളുടെ ജീവിതരീതിയും  പെരുമാറ്റ രീതിയും  മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ  എല്ലാ കരുതലുകളും ഒരുക്കണം.  ആറളം ഫാം സ്‌കൂളിൽ അധ്യാപകരെ നിയമിക്കാൻ കമീഷൻ ഇടപെട്ടിട്ടുണ്ടെന്നും തീരുമാനം ഉടൻ ഉണ്ടാവുമെന്നും ചെയർമാൻ അറിയിച്ചു. കമീഷൻ അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് അധ്യക്ഷനായി.   Read on deshabhimani.com

Related News