കേൾക്കാം, പുണരാം നാടകത്തെ

പ്രകാശൻ കരിവെള്ളൂർ


പയ്യന്നൂർ -  കോവിഡ്  പ്രതിസന്ധിയിലാക്കിയ നാടക സംസ്‌കാരത്തെ ശ്രവ്യരൂപത്തിൽ  തിരിച്ചുപിടിക്കാനുള്ള ശ്രമവുമായി  നാടകകൃത്തും അധ്യാപകനുമായ പ്രകാശൻ കരിവെള്ളൂർ. മൂന്നു മാസത്തിനിടെ കണ്ണൂർ –- കാസർകോട് ജില്ലകളിലെ വിവിധ വിദ്യാലയങ്ങൾക്കും കലാസമിതികൾക്കുമായി അഞ്ച് ഓഡിയോ നാടകങ്ങൾ ഇദ്ദേഹം തയ്യാറാക്കി.  കൊടക്കാട്  ജിഎംയുപി സ്‌കൂളിലെ സ്വന്തം വിദ്യാർഥികൾകളുടെ ഓൺലൈൻ ക്ലാസ്‌  മെച്ചപ്പെടുത്താൻ പരീക്ഷണമായാണ് ശ്രമം തുടങ്ങിയത്. അഞ്ചാം തരത്തിലെ "വ്യക്ഷത്തെ സ്‌നേഹിച്ച ബാലൻ'  ടാഗോർ കഥക്ക് പ്രകാശൻ  നൽകിയ നാടക ഭാഷ്യത്തിന് ഭാര്യയും മക്കളും അയൽക്കാരും ശബ്‌ദം നൽകി. ശിഷ്യർ സാങ്കേതിക സഹായം നിർവഹിച്ചു.  മേലാങ്കോട് ജിയുപി സ്‌കൂളിനുവേണ്ടി ഉറൂബിന്റെ ‘കോയസ്സൻ’ കുതിരക്കാരൻ എന്ന നാടകമാക്കിയത്  ഏറെ ശ്രദ്ധേനേടി. കാഞ്ഞങ്ങാട്ടെ വിദ്യാലയത്തിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും സംഭാഷണം വാട്സ് ആപുവഴി സ്വീകരിച്ചാണ് എഡിറ്റ്‌ ചെയ്‌തത്‌.    എടച്ചാക്കൈ എയുപി സ്‌കൂളിനായി ടാഗോർ അനുസ്‌മരണത്തിന്റെ ഭാഗമായി ഒഴിവുകാലം,  കണ്ണൂർ സർഗവേദിക്കുവേണ്ടി പയ്യന്നൂർ വേണു സംവിധാനം ചെയ്‌ത അയാളെത്തേടി, കലാഗൃഹത്തിനുവേണ്ടി രാജേന്ദ്രൻ തായാട്ട് ചെയ്‌ത ഹൃദയ വേദിയിൽ എന്നീ നാടകങ്ങളുടെ രചനയും നിർവഹിച്ചു.  ഈ അഞ്ച് നാടകങ്ങളോടെ നവമാധ്യമങ്ങളിൽ ഓഡിയോ നാടകങ്ങൾ പുതിയ തരംഗമാവുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വിദ്യാർഥികൾക്കും നവ മാധ്യമ കൂട്ടായ്‌മകൾക്കുമായി 12 നാടകങ്ങൾ ഓൺലൈനിൽ ഒരുങ്ങുകയാണെന്ന് പ്രകാശൻ കരിവെള്ളൂർ പറഞ്ഞു.  Read on deshabhimani.com

Related News