1,246 പേര്‍ക്ക് കോവിഡ്



കണ്ണൂർ ജില്ലയിൽ വ്യാഴം 1246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1229 പേർക്കും ഇതരസംസ്ഥാനത്തുനിന്നെത്തിയ നാലുപേർക്കും 13 ആരോഗ്യ പ്രവർത്തകർക്കുമാണ് രോ​ഗം. രോ​ഗസ്ഥിരീകരണ നിരക്ക് 17.26 ശതമാനം. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ്  കേസുകൾ 248257 ആയി.  1505 പേർ രോഗമുക്തി നേടി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 238129 ആയി. 1566 പേർ മരിച്ചു.  6668 പേർ ചികിത്സയിലാണ്. മൊബൈൽ ആർടിപിസിആർ പരിശോധന ജില്ലയിൽ വെള്ളി മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് ആർടിപിസിആർ പരിശോധന നടത്തും. പെരിങ്ങോം താലൂക്ക് ആശുപത്രി,  തേർത്തല്ലി  ചെറുപാറ പാരിഷ് ഹാൾ, പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം,  അഡുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക വായനശാല, സബ്സെന്റർ നിടുമ്പ്രം  എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ  മൂന്നുവരെയും  ഏഴോം പിഎച്ച്സി, വലിയപാറ ജിഎൽപി സ്‌കൂൾ കൂത്തുപറമ്പ്‌, വിളമന എസ്എൻഡിപി ഹാൾ, പേരാവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ രാവിലെ 10  മുതൽ 12.30 വരെയും കേളകം പിഎച്ച്സി, കാലാങ്ങോട് നവോദയ വായനശാല, ചാലിൽ കോളനി, പെരുവ, ആര്യങ്കോട് കോളനി എന്നിവിടങ്ങളിൽ പകൽ രണ്ട് മുതൽ നാലുവരെയുമാണ് പരിശോധന.  102 കേന്ദ്രങ്ങളിൽ  
വാക്സിനേഷൻ ജില്ലയിൽ 102 കേന്ദ്രങ്ങളിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ്  വാക്സിൻ  നൽകും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീൽഡാണ് നൽകുക.   ഓൺലൈനായി ബുക്ക് ചെയ്ത് അപ്പോയ്‌ൻമെന്റ്‌ ലഭിച്ച  പത്തുപേർക്കും ബാക്കിയുള്ളവർക്ക് സ്‌പോട് രജിസ്‌ട്രേഷൻ മുഖേനെയും വാക്സിൻ ലഭിക്കും. വാക്സിനെടുക്കാൻ ബാക്കിയുള്ള  60 വയസ്സിനുമുകളിലുള്ളവർ  സമീപത്തെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിൻ എടുക്കണം. ഫോൺ: 8281599680, 8589978405, 8589978401. Read on deshabhimani.com

Related News