മലിനീകരണം തടയാൻ ഇ– വാഹനങ്ങൾ അനിവാര്യം: മന്ത്രി

മയ്യിലിൽ ഇലക്ട്രിക്‌ വാഹനങ്ങളുടെ ചാർജിങ് സെന്റർ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു.


മയ്യിൽ  വർധിച്ചുവരുന്ന മലിനീകരണത്തിന് തടയിടാൻ ഇലക്ട്രിക്‌ വാഹനങ്ങൾ അനിവാര്യമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. പോള്‍ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാര്‍ജിങ് സെന്ററുകളുടെയും ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ വ്യതിയാനത്തെ ഗൗരവമായി കണക്കാക്കണം. കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമായി കേരളത്തെ മാറ്റാൻ വനവല്‍ക്കരണം അനിവാര്യമാണ്. കെ റെയിൽ യാഥാർഥ്യമായാൽ വാഹനങ്ങളുടെ എണ്ണം കുറയുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷയായി.   കെഎസ്ഇബിഎല്‍ ഡയറക്ടര്‍ ആര്‍ സുകു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ്, കെ കെ റിഷ്‌ന, കെ പി അബ്ദുള്‍ മജീദ്, പി പി റെജി, കെ പി രമണി, എൻ വി ശ്രീജിനി, എം വി ഓമന, ഇ എം സുരേഷ് ബാബു, കെഎസ്ഇബിഎല്‍ ചെയര്‍മാന്‍ ആൻഡ് മാനേജിങ്‌ ഡയറക്ടര്‍ ഡോ. ബി അശോക്, ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത് മലബാര്‍ ചീഫ് എൻജിനിയര്‍ കെ എ ഷാജി, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. Read on deshabhimani.com

Related News