മലയോരത്തുല്ലസിക്കാം, കെഎസ്‌ആർടിസിയിൽ

കെഎസ്ആർടിസി മലയോര ഉല്ലാസയാത്രയ്ക്ക് പൊട്ടൻപ്ലാവിൽ നൽകിയ സ്വീകരണം.


ശ്രീകണ്ഠപുരം മഴയുടെ കുളിരിൽ മലയുടെ മുകളിലെത്തി ‘മിടുമിടുമിടുക്കൻ’ നാട്ടുകാഴ്‌ചകൾ കാണാൻ സൗകര്യമൊരുക്കി കെഎസ്‌ആർടിസി. വെറും 750 രൂപ നൽകിയാൽ മനസിന്റെ ‘മടിശ്ശീല’ നിറയ്‌ക്കുന്ന മനോഹര കാഴ്‌ചകൾ കാണാനുള്ള  കണ്ണൂർ ഡിപ്പോയുടെ  മലയോര ഉല്ലാസയാത്ര "എക്സ്പ്ലോർ മലയോരം’ യാത്രയ്ക്ക് ഞായറാഴ്‌ച തുടക്കമായി. രാവിലെ കണ്ണൂർ ഡിപ്പോയിൽനിന്നുമാണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 48 യാത്രക്കാരുമായി വിനോദ സംഘം യാത്ര ആരംഭിച്ചത്. പൈതൽമല ,  ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നിവിടങ്ങളിലേക്കാണ് ഒരു പകൽ മുഴുവൻ ആസ്വദിക്കാവുന്ന വിധത്തിൽ യാത്ര ഒരുക്കിയത്.  ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം എന്നിവ ഉൾപ്പെടെയാണ് ആളൊന്നിന് 750 രൂപ ഈടാക്കുന്നത്. ഞായറാഴ്ചകളിൽമാത്രമാണ്  യാത്ര. ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യണം. ആദ്യയാത്രയിൽ അവസരം ലഭിച്ചവരെ പൈതൽ മലയുടെ താഴ്‌വാരത്ത് പൊട്ടൻപ്ലാവിൽ  സജീവ് ജോസഫ്‌ എംഎൽഎയുടെ  നേതൃത്വത്തിൽ നാട്ടുകാർ  സ്വീകരണം നൽകി. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ബേബി ഓടംപള്ളി അധ്യക്ഷനായി. ജോസ് കുരുവിള, ഫാ. ജോസഫ് ആനച്ചാരിൽ, സജിത്ത് സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.     Read on deshabhimani.com

Related News