കിണറ്റിൽ വീണ വിദ്യാർഥിയെ രക്ഷിച്ചു

കിണറ്റിൽവീണ വിദ്യാർഥിയെ പുറത്തെത്തിക്കുന്നു


പുളിങ്ങോം നിർമാണത്തിലിരിക്കുന്ന കിണറ്റിൽ വീണ വിദ്യാർഥിയെ രക്ഷിച്ചു. വല്ലൂര്‍ ബിനുവിന്റെ മകന്‍  അലന്‍ ബിനുവാണ്  കാനംവയല്‍ ചേന്നാട്ട് കൊല്ലിയില്‍ നിര്‍മാണത്തിലിരിക്കുന്ന കിണറ്റിൽ വീണത്.  പെരിങ്ങോം ഫയര്‍ ആൻഡ്‌ റെസ്‌ക്യൂ ടീമെത്തിയാണ്  പുറത്തെടുത്തത്.      തിങ്കളാഴ്ച പകൽ രണ്ടോടെയായിരുന്നു സംഭവം. 30 അടി ആഴമുള്ള കിണറ്റിന്റെ ഒരുവശത്ത് തട്ടുകളായി തിരിച്ചിരുന്ന ഭാഗത്തുകൂടി കിണറ്റിലിറങ്ങിയ കുട്ടി  കാല്‍വഴുതി വീഴുകയായിരുന്നു. കാലിന് പരിക്കേറ്റതിനാല്‍ തിരിച്ചുകയറാനായില്ല.   ചേന്നാട്ടു കൊല്ലിയിൽ പോയി മടങ്ങിവരികയായിരുന്ന മാധ്യമപ്രവര്‍ത്തകരായ മധു കരേള, അനീഷ് പറപ്പള്ളി എന്നിവര്‍  വിവരമറിഞ്ഞ്‌ കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം മധു കരേളയുടേയും അനീഷിന്റെയും സഹായത്തോടെ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിച്ചു. പെരിങ്ങോം ഫയര്‍ ആൻഡ്‌ റെസ്‌ക്യൂ ടീമിലെ ഗ്രേഡ് എഎസ്ടിഒമാരായ ടി കെ സുനില്‍കുമാര്‍, കെ കെ വി ഗണേശന്‍, ഫയര്‍ ആൻഡ്‌ റസ്‌ക്യൂ ഓഫീസര്‍മാരായ യു വിനീഷ്, എ രാമകൃഷ്ണന്‍, ഹോംഗാര്‍ഡുമാരായ പി വി സദാനനന്ദന്‍, സോണിയ ബിജു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. Read on deshabhimani.com

Related News