പൊറോറയിൽ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ്‌ തുറന്നു

മട്ടന്നൂര്‍ പൊറോറയിലെ കോഴിമാലിന്യ സംസ്കരണ പ്ലാന്റ്‌ മന്ത്രി എം വി ​ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു


മട്ടന്നൂർ  പൊറോറയിൽ  ജില്ലയിലെ ആദ്യ കോഴിമാലിന്യ സംസ്‌കരണ പ്ലാന്റ്‌ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. രാജ്യത്താദ്യമായി കോഴിമാലിന്യ സംസ്‌കരണ രംഗത്ത് ശാസ്ത്രീയരീതി കൊണ്ടുവന്നത് കേരളമാണെന്ന് അദ്ദേഹം പറഞ്ഞു. അറവുമാലിന്യരഹിത ജില്ലയായി മാറാൻ കണ്ണൂർ തയ്യാറെടുക്കുകയാണ്. ദുർഗന്ധം ഒഴിവാക്കി ശാസ്ത്രീയ രീതിയിൽ പ്ലാന്റ്‌  പ്രവർത്തിപ്പിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.     നഗരസഭയുടെ നേതൃത്വത്തിലാണ്‌ പ്ലാന്റ്‌ ആരംഭിച്ചത്‌. ദിനംപ്രതി 40 ടൺ മാലിന്യം  സംസ്‌കരിക്കാനാകും. മാലിന്യം സൂക്ഷിക്കുന്നതിനുള്ള കോൾഡ് സ്റ്റോറേജ്, മലിനജല ശുദ്ധീകരണ പ്ലാന്റ്, ബയോഫിൽട്ടർ എന്നിവയുമുണ്ട്.  55 പഞ്ചായത്തുകളും ഏഴു നഗരസഭകളും കണ്ണൂർ കോർപ്പറേഷനും മാലിന്യം കൈമാറാൻ  ധാരണയായിട്ടുണ്ട്. വിരാട് റെൻഡറിങ്‌ കമ്പനിയാണ് പ്ലാന്റ്‌ നടത്തുന്നത്.  നഗരസഭാധ്യക്ഷ അനിതാ വേണു അധ്യക്ഷയായി. മാലിന്യ സംസ്‌കരണ രംഗത്ത് മികച്ച പ്രവർത്തനം നടത്തിയവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ ആദരിച്ചു. മാലിന്യം ശേഖരിക്കുന്ന ലോറിയുടെ ഫ്ലാഗ് ഓഫ് കലക്ടർ എസ് ചന്ദ്രശേഖർ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, ഇ കെ സോമശേഖരൻ, ഡോ. പി വി മോഹനൻ, ഷാഹിന സത്യൻ, എ കെ സുരേഷ് കുമാർ, വി പി ഇസ്മായിൽ, എം റോജ, പി പ്രസീന, സി വി ശശീന്ദ്രൻ, വി ഹുസൈൻ, എ സുധാകരൻ, രാജൻ പുതുക്കുടി, കെ പി രമേശൻ, എൻ കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News