പൊതുസമ്മേളനവും രക്തസാക്ഷി കുടുംബസംഗമവും ഒഴിവാക്കി



കാസർകോട്‌ കോവിഡ്‌ രൂക്ഷമാകുന്ന സാഹചര്യത്തിൽ സിപഐ എം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളനമടക്കമുള്ള പരിപാടികൾ മാറ്റി. മടിക്കൈ അമ്പലത്തുകരയിൽ 21 മുതൽ 23 വരെ നടക്കുന്ന സമ്മേളത്തിന്‌ അനുബന്ധമായി തീരുമാനിച്ച  രക്തസാക്ഷി കുടുംബസംഗമവും വിപുലമായ കൊടി, കൊടിമര ജാഥകളും കോവിഡ്‌ സാഹചര്യത്തിൽ ഒഴിവാക്കിയതായി ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ അറിയിച്ചു. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടി 20ന്‌ രാവിലെ 10.30ന്‌ പൈവളിഗെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും വാഹനത്തിൽ കൊണ്ടുവരും. നാമമാത്രമായ ചുവപ്പുവളണ്ടിയർമാർ ഒപ്പമുണ്ടാകും. ബാൻഡ്‌ സെറ്റും അനൗൺസ്‌മെന്റ്‌ വാഹനവും പിന്നാലെയുണ്ടാകും. എവിടെയും സ്വീകരണമില്ല. പകൽ ഒന്നിന്‌ കാസർകോട്‌ ടൗണിലും വൈകിട്ട്‌ അഞ്ചിന്‌ മടിക്കെ അമ്പലത്തുകരയിലെ പ്രതിനിധി സമ്മേളന നഗരിയിലും എത്തും. പ്രതിനിധി സമ്മേളന നഗരിയിലേക്കുള്ള കൊടിമരം 20ന്‌ പകൽ രണ്ടിന്‌ ചീമേനി രക്തസാക്ഷി മണ്ഡപത്തിൽ നിന്നും കൊണ്ടുവരും. എവിടെയും സ്വീകരണമില്ല. നാമമാത്രമായ വളണ്ടിയർമാത്രം ഒപ്പമുണ്ടാകും.  പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള ദീപശിഖാ റിലേയും 20ന്‌ പകൽ രണ്ടിന്‌ കയ്യൂർ രക്തസാക്ഷി നഗറിൽ നിന്നും പറപ്പെടും. ഇതും വാഹനത്തിലാണ്‌ കൊണ്ടുവരിക. അത്‌ലറ്റുകളില്ല. സ്വീകരണവും ഒഴിവാക്കി. കൊടി, കൊടിമര, ദീപശിഖാ ജാഥകൾ വൈകിട്ട്‌ അഞ്ചിന്‌ അമ്പലത്തുകരയിൽ എത്തും. ബഹുജനങ്ങൾ പങ്കെടുക്കേണ്ടതില്ല. മാസ്‌കും സാനിറ്റൈസറും ശാരീരിക അകലവും ചടങ്ങിൽ നിർബന്ധമാക്കി.  പൊതുസമ്മേളനമില്ലാത്തതിനാൽ അവിടത്തേക്കുള്ള കൊടി–- കൊടി മരജാഥകളും റദ്ദാക്കിയിട്ടുണ്ട്‌. Read on deshabhimani.com

Related News