എൽഡിഎഫ്‌ തുടർഭരണം അനിവാര്യം: പി രാമഭദ്രൻ



കണ്ണൂർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർഭരണത്തിനായി ശക്തമായ നിലപാട്‌ സ്വീകരിക്കുമെന്ന്‌ കേരള ദലിത്‌ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ പി രാമഭദ്രൻ പറഞ്ഞു. കെഡിഎഫിന്റെയും പോഷകസംഘടനകളുടെയും ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യവികസന പ്രക്രിയയ്‌ക്ക്‌ കാര്യക്ഷമവുമായ നിർവചനം നൽകുകയും അനേകം വികസന–- ക്ഷേമപദ്ധതികൾ സമയബന്ധിതമായി സാക്ഷാത്കരിക്കുകയും ചെയ്‌ത സർക്കാരാണിത്‌. നവോത്ഥാനനായകരെയും കലാകാരന്മാരെയും ഇത്രത്തോളം അംഗീകരിച്ച മറ്റൊരു സർക്കാരില്ല.  ഭൂമി, പാർപ്പിടം, ആരോഗ്യപരിപാലനം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ മുന്നേറ്റമുണ്ടാകണമെങ്കിൽ പിണറായി സർക്കാർ വീണ്ടും വരണമെന്നും രാമഭദ്രൻ പറഞ്ഞു. അഡ്വ. എസ്‌ പ്രഹ്ലാദൻ അധ്യക്ഷനായി. Read on deshabhimani.com

Related News