ഫെസിലിറ്റേഷൻ സെന്റർ തുറന്നു



കാങ്കോൽ ക്ഷീരകർഷകർക്ക് കുറഞ്ഞ ചെലവിൽ മികച്ചയിനം കാലിത്തീറ്റ ലഭ്യമാക്കാൻ ഇടപെടൽ നടത്തുമെന്ന് മന്ത്രി ഇ പി ജയരാജൻ. കാങ്കോൽ ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെ ഫാർമേഴ്‌സ് ഇൻഫർമേഷൻ കം ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാങ്കോൽ–- -ആലപ്പടമ്പ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി സുനിൽകുമാർ അധ്യക്ഷനായി. രാജശ്രീ കെ മേനോൻ പ്രൊജക്ടർ സ്വിച്ച് ഓൺ നിർവഹിച്ചു. യു വി ശശീന്ദ്രൻ ലോഗോ പ്രകാശനംചെയ്തു. കെ പത്മിനി, സി സത്യപാലൻ, പി എച്ച് സിനാജുദ്ദീൻ, കെ അജുൽ എന്നിവർ ക്ഷീരകർഷകരെ ആദരിച്ചു. കെ പങ്കജാക്ഷൻ, ഇ രാജൻ, പി എം വത്സല, പി ശശിധരൻ, കെ രാജൻ, പി പി സിദിൻ, കെ കുഞ്ഞികൃഷ്ണൻ, പി പ്രീതി, എം ടി പി അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. യു വി ശശീന്ദ്രൻ സ്വാഗതവും ടി ജി കരുണാകരൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News