കോൺഗ്രസ്‌, ബിജെപി അക്രമങ്ങൾ നാടിന്റെ സമാധാനം തകർക്കുന്നു: എം വി ജയരാജൻ



കണ്ണൂർ സിപിഐ എം  ഓഫീസുകൾ ആക്രമിക്കുകയും കൊടിമരങ്ങൾ, പ്രചാരണബോർഡുകൾ എന്നിവ നശിപ്പിക്കുകയും ചെയ്യുന്ന  കോൺഗ്രസ്‌–- ബിജെപി ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ജില്ലാസെക്രട്ടറി എം വി ജയരാജൻ പ്രസ്താവനയിൽ അഭ്യർഥിച്ചു.യൂത്ത് കോൺഗ്രസും കെഎസ്‌യുവും ചൊവ്വാഴ്‌ച  കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായി എ കെ ജി സ്ക്വയറിൽ സിപിഐ എം സ്ഥാപിച്ച പ്രചാരണ ബോർഡ് കീറി നശിപ്പിച്ചു. വെഞ്ഞാറമൂട്ടിൽ കോൺഗ്രസുകാർ കൊലപ്പെടുത്തിയ രക്തസാക്ഷികളുടെ ചിത്രവും  വലിയ പ്രചാരണ ബോർഡുമാണ് നശിപ്പിച്ചത്. ആക്രമണം ആഹ്വാനം  ചെയ്ത കോൺഗ്രസ്‌ നേതാക്കളുടെ  പ്രസംഗങ്ങൾ പ്രാവർത്തികമാക്കുകയാണ് അണികൾ.ബിജെപി അക്രമികൾ സിപിഐ എം പാപ്പിനിശേരി ലോക്കൽ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ കെ ജി സെന്റർ  അക്രമിക്കുകയും കൊടിമരം തകർക്കുകയും ചെയ്‌തു. ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസിന്റെയും  ബിജെപിയുടെയും ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നത്. അക്രമികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണം. അക്രമ സമരങ്ങളെ എല്ലാ ജനാധിപത്യവിശ്വാസികളും അപലപിക്കണമെന്നും ആക്രമണത്തിനെതിരെ രംഗത്തുവരണമെന്നും ജയരാജൻ അഭ്യർഥിച്ചു.   Read on deshabhimani.com

Related News