ജില്ലാ പഞ്ചായത്തിന്റെ അഭിനന്ദനം



കണ്ണൂർ കോവിഡ് പശ്ചാത്തലത്തിലും ഹയർസെക്കൻഡറി പരീക്ഷയിൽ മികച്ചവിജയം നേടിയവർക്ക്‌ ജില്ലാപഞ്ചായത്തിന്റെ അഭിനന്ദനം.  കഴിഞ്ഞവർഷത്തേക്കാൾ മെച്ചപ്പെട്ട വിജയമാണ്.  പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി  ജില്ലാ പഞ്ചായത്ത്‌ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി  ബി പോസിറ്റീവ്, വിദ്യാഭ്യാസ ശിൽപശാലകൾ തുടങ്ങിയ പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടപ്പാക്കിയതും മുന്നേറ്റത്തിന് സഹായകരമായി. സ്‌കൂൾ കൗൺസിലർമാരുടെ സേവനവും അധ്യാപകരുടെ പിന്തുണയും പദ്ധതി വിജയത്തിന് സഹായമായി. ജില്ലാ പഞ്ചായത്തംഗങ്ങൾക്ക് ഇതിനായി പ്രത്യേക ചുമതലയും നൽകി. പ്ലസ്ടു ഫലം മെച്ചപ്പെടുത്താൻ കൂട്ടായി പ്രവർത്തിച്ച വിദ്യാഭ്യാസ വകുപ്പ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കും ജില്ലാ പഞ്ചായത്ത് അഭിനന്ദനങ്ങൾ അറിയിച്ചു. Read on deshabhimani.com

Related News