ഹയർസെക്കൻഡറി ഫലം മാറ്റുകൂടി



 കണ്ണൂർ ഹയർ സെക്കൻഡറി  പരീക്ഷയിൽ  വിജയശതമാനമുയർത്തി ജില്ല. ഇത്തവണ 87.41 ശതമാനമാണ്‌ വിജയം. കഴിഞ്ഞ വർഷം ഇത്‌ 87.13 ശതമാനമായിരുന്നു. സംസ്ഥാനത്ത്‌ നാലാമതാണ്‌‌ ജില്ല. 30,308 പേരാണ്‌  പരീക്ഷയെഴുതിയത്‌. 26,493 പേർ ഉപരിപഠനത്തിന്‌ അർഹരായി. 1634 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 54.33 ശതമാനമാണ്‌ വിജയം. 2286 പേരാണ്‌ പരീക്ഷയെഴുതിയത്‌. 1242 പേർ ഉപരിപഠനത്തിന്‌ അർഹരായി. മൂന്നുപേർ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടി.  നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കിന്‌ കീഴിൽ ജില്ലയിലുള്ള നാല്‌ സ്‌കൂളുകൾക്കും മികച്ച വിജയം നേടാനായി. ഹയർ സെക്കൻഡറി പരീക്ഷയിൽ ഒരുസ്‌കൂൾ മാത്രമാണ്‌ നൂറുശതമാനം വിജയം നേടിയത്‌. പരിയാരം കാരക്കുണ്ട്‌ ഡോൺ ബോസ്‌കോ സ്‌പീച്ച്‌ ആൻഡ്‌ ഹിയറിങ്‌ എച്ച്‌എസ്‌എസ്‌ മാത്രമാണ്‌ ഈ അഭിമാനനേട്ടത്തിനർഹമായത്‌. ഇവിടെ പരീക്ഷയെഴുതിയ 13 പേരും പാസായി. മാഹി ചാലക്കര സെന്റ്‌ തെരേസാസും നൂറുമേനി നേടി.  8 സ്‌കൂൾക്ക്‌ 99 ശതമാനം വിജയം കരിയാട്‌ നമ്പ്യാർസ്‌ എച്ച്‌എസ്‌എസ്‌ (128/127), ചപ്പാരപ്പടവ്‌ എച്ച്‌എസ്‌എസ്‌(177/176), അങ്ങാടിക്കടവ്‌ സേക്രഡ്‌ ഹാർട്ട്‌ എച്ച്‌എസ്‌എസ്‌(176/175), തായിനേരി എസ്‌എബിടി എം എച്ച്‌എസ്‌എസ്‌(127/126), കടമ്പൂർ എച്ച്‌എസ്‌എസ്‌(307/306), നിർമലഗിരി റാണി ജയ്‌ എച്ച്‌എസ്‌എസ്‌(74/ 73), രാമന്തളി സിഎച്ച്‌എം എച്ച്‌എസ്‌എസ്‌ (17/16), ചട്ടുകപ്പാറ എച്ച്‌എസ്‌എസ്‌(129/128) സ്‌കൂളുകൾക്ക്‌ ഒരാൾ ഉപരിപഠനയോഗ്യത നേടാത്തതിനാൽ നൂറുമേനി നഷ്‌ടമായി. നടുവിൽ എച്ച്‌എസ്‌എസിന്‌ രണ്ടുപേർ ഉപരിപഠനയോഗ്യത നേടാത്തതിനാൽ നൂറുശതമാനം വിജയം നഷ്ടമായി.    കൂടുതൽപേർ കൂടുതൽ വിജയം ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്‌ക്കിരുത്തിയ മമ്പറം എച്ച്‌എസ്‌എസ്‌(519/488) ‌മികച്ച വിജയം നേടി. നാല്‌ പേർ മുഴുവൻ മാർക്കും 53 പേർ മുഴുവൻ വിഷയത്തിലും എ പ്ലസും നേടി. കൂടുതൽ പേരെ പരീക്ഷയ്‌ക്കിരുത്തിയ പിണറായി എ കെ ജി സ്‌മാരക ഹയർസെക്കൻഡറി സ്‌കൂളും(387/372) മികച്ച വിജയം നേടി.   വിഎച്ച്‌എസിസി‐81.70 ശതമാനം വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 1071 പേരാണ്‌ പരീക്ഷയെഴുതിയത്‌. പാർട്ട്‌ ഒന്ന്, രണ്ട്‌ വിഭാഗങ്ങളിൽ 81.70 ആണ്‌ വിജയശതമാനം. 875 പേർ ഉപരിപഠനത്തിന്‌ അർഹരായി.  പാർട്ട്‌ ഒന്ന്‌, രണ്ട്‌, മൂന്ന്‌ വിഭാഗങ്ങളിൽ വിജയശതമാനം 71.43 ആണ്‌. 765 പേർ ഉപരിപഠനയോഗ്യതനേടി. Read on deshabhimani.com

Related News