ചരിത്രം തിരുത്തുന്നവർക്കുള്ള താക്കീത്

കണ്ണൂരില്‍ നടന്ന സാമൂഹിക് ജാ​ഗരണ്‍ സം​ഗമത്തില്‍ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സ​ഹദേവന്റെ നേതൃത്വത്തില്‍ തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും പ്രതിജ്ഞയെടുക്കുന്നു


കണ്ണൂർ  ദീർഘകാല പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ഏറ്റെടുക്കാനുള്ള സംഘപരിവാർ ശക്തികളുടെ ഗൂഢ ശ്രമങ്ങളെ തുറന്നുകാണിച്ച്‌ സാമൂഹിക്‌ ജാഗരൺ സംഗമം.   ഇന്ത്യൻ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിൽ വർഗീയവാദികൾക്ക് ഒരു പങ്കുമില്ല, ചരിത്രം തിരുത്തി എഴുതരുത് എന്ന സന്ദേശമുയർത്തിയാണ്‌ സിഐടിയുവിന്റെയും കർഷകസംഘത്തിന്റെയും  കർഷകത്തൊഴിലാളി യൂണിയന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ സാമൂഹിക് ജാഗരൺ സംഗമം നടത്തിയത്‌. സംഗമം സിഐടിയു സംസ്ഥാന  സെക്രട്ടറി കെ പി സഹദേവൻ ഉദ്‌ഘാടനം ചെയ്തു.  കെ മനോഹരൻ സ്വാഗതം പറഞ്ഞു. എം പ്രകാശൻ  അധ്യക്ഷനായി. വി നാരായണൻ, സി കൃഷ്ണൻ, അരക്കൻ ബാലൻ, കെ അശോകൻ, കെ ഇ കുഞ്ഞബ്ദുള്ള, എം ശ്രീധരൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News