സിപിഐ എം ഓഫീസുകളിൽ ഇന്ന്‌ ദേശീയ പതാകയുയർത്തും



കണ്ണൂർ സ്വാതന്ത്ര്യത്തിന്റെ 75 –-ാം വാർഷികത്തോടനുബന്ധിച്ച് സിപിഐ എമ്മിന്റെ ജില്ലയിലെ എല്ലാ ഓഫീസുകളിലും ദേശീയപതാക ഉയർത്തും. ജില്ലാ –ഏരിയാ കമ്മിറ്റി ഓഫീസുകളിൽ രാവിലെ എട്ടിന്‌ പതാക ഉയർത്തും.  ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പതാക ഉയർത്തും. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി ജയരാജൻ പിണറായിയിലും ടി വി രാജേഷ് പയ്യന്നൂരിലും എൻ ചന്ദ്രൻ അഞ്ചരക്കണ്ടിയിലും എ എൻ ഷംസീർ തലശേരിയിലും വി ശിവദാസൻ പേരാവൂരിലും പതാകയുയർത്തും.   ദേശീയപതാക ഉയർത്തിയശേഷം ഭരണഘടന ആമുഖം പ്രതിജ്ഞയായി ചൊല്ലും. സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും തകർക്കാൻ പരിശ്രമിക്കുന്ന ഭരണകൂട നടപടി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുതന്നെ വെല്ലുവിളിയാണ്. അത്തരമൊരു പ്രത്യേക സാഹചര്യത്തിലാണ് സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടം സിപിഐ എം ജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കുന്നത്. ജില്ലയിലാകെ സ്വാതന്ത്ര്യസമര സേനാനികളും അവരുടെ ബന്ധമിത്രാദികളുമായ 225 പേരെ ഇതിനകം ആദരിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ സ്വാതന്ത്ര്യദിനത്തിൽ ആദരിക്കും. Read on deshabhimani.com

Related News