കെ ബി എക്‌സലൻസ് 
അവാർഡ്‌ വിതരണം ചെയ്‌തു

കെബി എക്സലൻസ് അവാർഡ് ജില്ലാതല വിജയികളായ ചെറുതാഴം സഹകരണ ബാങ്കിനുവേണ്ടി പ്രസിഡന്റ്‌ സി എം വേണുഗോപാൽ, സെക്രട്ടറി കെ ദാമോദരൻ എന്നിവർ വി ശിവദാസൻ എംപിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു


കണ്ണൂർ കേരള ബാങ്ക് സംസ്ഥാനതലത്തിൽ പ്രാഥമിക സഹകണ സംഘങ്ങൾക്ക് നൽകുന്ന കെ ബി എക്‌സെലെൻസ് അവാർഡിന്റെ ജില്ലാതല വിജയികൾക്ക് പുരസ്കാര  വിതരണവും ബി ദ നമ്പർ വൺ ക്യാമ്പയിൻ വിജയികൾക്കുള്ള അനുമോദനവും നൂറുദിന കർമ പദ്ധതി ശിൽപ്പശാലയും നടന്നു. കേരള ബാങ്ക് റീജണൽ ഓഫീസ് ഓഡിറ്റോറിയത്തിൽ വി ശിവദാസൻ എംപി ഉദ്ഘാടനംചെയ്തു. കെ ബി എക്സലൻസ് അവാർഡിൽ ജില്ലാതലത്തിൽ  ചെറുതാഴം സർവീസ് കോ-–-ഓപ്പറേറ്റീവ്  ബാങ്ക്, മാടായി  കോ–- -ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, കടന്നപ്പള്ളി - പാണപ്പുഴ കോ–- -ഓപ്പറേറ്റീവ്  ബാങ്ക് എന്നിവ  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി.  50,001, 25,001, 10,001 രൂപയും മൊമെന്റോയും ആണ് അവാർഡ്.  സംസ്ഥാന സർക്കാർ സർവീസ് കോ–- -ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്‌കാരത്തിന് അർഹമായ കതിരൂർ സർവീസ് സഹകരണ ബാങ്കിന്  ഉപഹാരവും കെബി എക്‌സെലെൻസ് പുരസ്കാരവും സമ്മാനിച്ചു. ബി ദി നമ്പർ വൺ ക്യാമ്പയിൻ മികച്ച പ്രകടനം കാഴ്ചവച്ച കേരള ബാങ്ക് ശാഖകൾക്കുള്ള പുരസ്കാര വിതരണവും മുഖ്യപ്രഭാഷണവും എം വിജിൻ എംഎൽഎ നിർവഹിച്ചു.  എൻ ശ്രീധരൻ  സംസാരിച്ചു. മയ്യിലാണ് ജില്ലയിലെ മികച്ച ശാഖ.   അഞ്ചരക്കണ്ടി, കരിവെള്ളൂർ ശാഖകൾ രണ്ടും മൂന്നും സ്ഥാനം നേടി.  ശിൽപ്പശാല  കേരള ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ ഉദ്‌ഘാടനംചെയ്‌തു. കേരള ബാങ്ക് സിഇഒ പി എസ് രാജൻ സന്ദേശം നൽകി.  കെ സി സഹദേവൻ  മുഖ്യപ്രഭാഷണം നടത്തി.  ഡയറക്ടർ കെ ജി വത്സലകുമാരി അധ്യക്ഷയായി. കെ സൂരജ,  കെ ലീന, സി വി റഹ്ന  എന്നിവർ സംസാരിച്ചു. എം പി ഷിബു സ്വാഗതവും  പി പി മനൂജു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News