കണ്ണൂരിനെ 
ബാലസൗഹൃദ 
ജില്ലയാക്കും



കണ്ണൂർ കണ്ണൂരിനെ ബാലസൗഹൃദ ജില്ലയാക്കാനായി ലൈബ്രറി കൗൺസിൽ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുമായി സഹകരിച്ച് ബാലാവകാശ കമീഷൻ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന്‌ ചെയർമാൻ അഡ്വ. കെ വി മനോജ്‌ കുമാർ പറഞ്ഞു. ഇതിന്റെ ഭാഗമായി ശനിയാഴ്‌ച പുസ്തകോത്സവ വേദിയിൽ ‘മക്കളേ നമുക്ക് കളിക്കാം ചിരിക്കാം പഠിക്കാം' പരിപാടിയിൽ മജീഷ്യൻ ഗോപിനാഥ്‌ മുതുകാട്‌ കുട്ടികളുമായി സംവദിക്കും. കോവിഡുകാലം കുട്ടികളിൽ ഉണ്ടാക്കിയ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെക്കുറിച്ച് കമീഷൻ പഠനം നടത്തി റിപ്പോർട്‌ സർക്കാരിന്‌ സമർപ്പിച്ചിട്ടുണ്ട്‌. ഇതിന്റെ തുടർ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വി ശിവദാസൻ എംപി, ടി കെ ഗോവിന്ദൻ,  പള്ളിയറ ശ്രീധരൻ,  മുകുന്ദൻ മഠത്തിൽ, പി കെ വിജയൻ,  എം കെ രമേഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News