നാട്‌ ഏറ്റെടുത്തു




കണ്ണൂർ സിപിഐ എം 23ാം പാർടി കോൺഗ്രസിന്റെ ആവേശം നാട്‌  ഏറ്റെടുത്തിരിക്കുകയാണെന്ന്‌  ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂർ  ആദ്യമായാണ് പാർടി കോൺഗ്രസിന് വേദിയാകുന്നത്. പാർടി കോൺഗ്രസ് കണ്ണൂരിലെന്ന പ്രഖ്യാപനത്തെ ആഹ്ലാദത്തോടെയാണ് ജനം സ്വീകരിച്ചത്‌. ജില്ലയിലാകെ ചുവരെഴുത്തുകളും പ്രചാരണ ബോർഡുകളും നിരന്നു. നായനാർ അക്കാദമിയിൽ ഏപ്രിൽ ആറുമുതൽ 10 വരെയാണ്‌ പാർടി കോൺഗ്രസ്.    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർടി ഘടകങ്ങളും അംഗങ്ങളുമുള്ള ജില്ലയാണ് കണ്ണൂർ. ഈ കരുത്തുറ്റ മണ്ണിലേക്ക്‌ പാർടി കോൺഗ്രസ് എത്തുന്നുവെന്നത്‌ അഭിമാനകരമാണ്‌. 17ന് വൈകിട്ട് നാലിന് താണയിലെ സാധു കല്യാണമണ്ഡപത്തിൽ കോവിഡ് മാനദണ്ഡം പാലിച്ചാകും   സംഘാടകസമിതി രൂപീകരണം. 18 ഏരിയാ കേന്ദ്രങ്ങളിലും 231 ലോക്കൽ കേന്ദ്രങ്ങളിലും  യോഗം ഓൺലൈനായി കാണാം.  ഏരിയാതല സംഘാടക സമിതി രൂപീകരണം 18,19,20 തീയതികളിൽ നടക്കും. എല്ലായോഗവും വൈകിട്ട്‌ നാലിനായിരിക്കും. ലോക്കൽ സംഘാടക സമിതികൾ 25നകവും ബ്രാഞ്ചുതല സംഘാടകസമിതികൾ 31നകവും നിലവിൽ വരും. പാലിയേറ്റീവ് ദിനമായ ശനിയാഴ്ച പാർടി നേതാക്കളും പ്രവർത്തകരും ഐആർപിസി വളണ്ടിയർമാരും കിടപ്പുരോഗികളെ സന്ദർശിക്കുമെന്നും എം വി ജയരാജൻ പറഞ്ഞു. ഏരിയാ സംഘാടകസമിതി യോഗങ്ങൾ 18ന്‌  പയ്യന്നൂർ–- ഉദ്‌ഘാടനം: എം വി ഗോവിന്ദൻ,  ആലക്കോട്–- എം വി ജയരാജൻ,  തളിപ്പറമ്പ്–- പി കെ ശ്രീമതി ,  തലശേരി–- ടി പി രാമകൃഷ്ണൻ, കൂത്തുപറമ്പ്–- ഇ പി ജയരാജൻ.     19ന്‌ പെരിങ്ങോം–- ഇ പി ജയരാജൻ,  മാടായി–- എം വി ഗോവിന്ദൻ,  എടക്കാട്–-  പി ജയരാജൻ, പിണറായി–- പി കെ ശ്രീമതി, ഇരിട്ടി–- എം വി ജയരാജൻ,  പേരാവൂർ–- മന്ത്രി  സജി ചെറിയാൻ.      20ന്‌ പാപ്പിനിശേരി–- എം വി ജയരാജൻ, മയ്യിൽ–- ഇ പി ജയരാജൻ, അഞ്ചരക്കണ്ടി–- കെ കെ ശൈലജ , പാനൂർ–- പി കെ ശ്രീമതി ,  മട്ടന്നൂർ–- എം വി ഗോവിന്ദൻ, ശ്രീകണ്ഠപുരം–-  മന്ത്രി വി എൻ വാസവൻ.   Read on deshabhimani.com

Related News