സിഐടിയു മേഖലാ ജാഥകൾ 20ന്‌ തുടങ്ങും



കണ്ണൂർ സിഐടിയു ദേശീയ പ്രക്ഷോഭത്തിന്റെ പ്രചാരണാർഥം ജില്ലയിൽ രണ്ട് മേഖലാ ജാഥകൾ നടത്തും. 20ന്‌ തുടങ്ങുന്ന ജാഥകൾ 21, 22 തിയതികളിൽ പര്യടനം നടത്തും.  നാല് ലേബർ കോഡുകളും പിൻവലിക്കുക, കാർഷിക കരിനിയമങ്ങൾ റദ്ദാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം നിർത്തുക, ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7500 രൂപ നൽകുക, എല്ലാ ദരിദ്രർക്കും ആളൊന്നിന് പത്തുകിലോ ഭക്ഷ്യ ധാന്യം സൗജന്യമായി നൽകുക,  എല്ലാവർക്കും കോവിഡ്ചികിത്സ സൗജന്യമായി നൽകുക തുടങ്ങിയ പത്തിന ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പ്രക്ഷോഭം. രണ്ട് ജാഥകളും 20ന് വൈകിട്ട്‌ 4.30ന് കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ  സംസ്ഥാന സെക്രട്ടറി  കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യും.   ജില്ലയിൽ 55 കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകും. തെക്കൻ മേഖലാ ജാഥയുടെ ലീഡർ ജില്ലാ പ്രസിഡന്റ് സി കൃഷ്ണൻ എംഎൽഎയും മാനേജർ ജില്ലാ ട്രഷറർ അരക്കൻ ബാലനുമാണ്. വടക്കൻ മേഖലാ ജാഥ നയിക്കുന്നത് ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരനും മാനേജർ ജില്ലാ സെക്രട്ടറി  കെ അശോകനുമാണ്. തെക്കൻ മേഖലാ ജാഥ 22ന്‌ വൈകിട്ട്‌ 5.45ന്‌ തലശേരിയിലും വടക്കൻ മേഖലാ ജാഥ  വൈകിട്ട്‌ അഞ്ചിന്‌ പയ്യന്നൂരിലും സമാപിക്കും. 28ന് ജില്ലാ കേന്ദ്രത്തിലും ഏരിയാ കേന്ദ്രങ്ങളിലും  തൊഴിലാളി കൂട്ടായ്‌മ സംഘടിപ്പിക്കും.  ഉദ്‌ഘാടന പരിപാടിയുടെ സംഘാടകസമിതി രൂപീകരിച്ചു. കെ അശോകൻ സംസാരിച്ചു. എൽ വി മുഹമ്മദ്‌(ചെയർമാൻ), പി മനോഹരൻ, വി വി ഉദയകുമാർ, സി എം സുന്ദരൻ (വൈസ്‌ ചെയർമാൻ), കാടൻ ബാലകൃഷ്‌ണൻ (കൺവീനർ), രതീഷ്‌, സി എച്ച്‌രാജൻ, എ വി പ്രകാശൻ(ജോ. കൺവീനർ). Read on deshabhimani.com

Related News