47 വാര്‍ഡുകള്‍കൂടി കണ്ടെയ്‌ന്‍മെന്റ് സോൺ



 കണ്ണൂർ ജില്ലയിൽ പുതുതായി കോവിഡ്  റിപ്പോർട്ട് ചെയ്‌ത 47 തദ്ദേശ വാർഡുകൾകൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി കലക്ടർ ടി വി സുഭാഷ് പ്രഖ്യാപിച്ചു.  സമ്പർക്കംവഴി രോഗബാധയുണ്ടായ ആലക്കോട് 18, ആറളം 15, അഴീക്കോട് 3,10,16, ചപ്പാരപ്പടവ് 1, ചെറുപുഴ 13, ചിറക്കൽ 13,16, ചൊക്ലി 12, ധർമ്മടം 6, എരമം–- കുറ്റൂർ 5, 17, കതിരൂർ 16, കല്യാശേരി 9,15, കാങ്കോൽ–- ആലപ്പടമ്പ 9, കണ്ണൂർ കോർപ്പറേഷൻ 5,6,48, കേളകം 10, കൊളച്ചേരി 6,12, കൊട്ടിയൂർ 1, കുന്നോത്തുപറമ്പ് 8, കുറ്റ്യാട്ടൂർ 7, മാലൂർ 6, മാട്ടൂൽ 3,6, പാനൂർ നഗരസഭ 31, പയ്യന്നൂർ നഗരസഭ 22,30,44, പെരളശേരി 15, പിണറായി 9,17, തലശേരി നഗരസഭ 12, തളിപ്പറമ്പ്‌ നഗരസഭ 31, കണ്ണൂർ കോർപ്പറേഷൻ 3, പാപ്പിനിശേരി 11, ന്യൂമാഹി 9  വാർഡുകൾ പൂർണമായി അടച്ചിടും.  പുറമെനിന്നെത്തിയവരിൽ രോഗബാധ കണ്ടെത്തിയ ആന്തൂർ നഗരസഭ 21, കോട്ടയം മലബാർ 11, മുണ്ടേരി 3, മലപ്പട്ടം 6, മയ്യിൽ 3, ശ്രീകണ്‌ഠപുരം നഗരസഭ 8  വാർഡുകൾ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണാക്കും.   Read on deshabhimani.com

Related News