പയ്യന്നൂർ കോളേജും ജിംഖാനയും ഫൈനലിൽ

ഇവിടെ വാ പന്തേ .. ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന റഗ്ബി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്എൻ ട്രസ്റ്റും മമ്പറം എച്ച്എസ്എസും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്. ഫോട്ടോ / മിഥുൻ അനില മിത്രൻ


കണ്ണൂർ ജില്ലാ ഒളിമ്പിക്‌ ഗെയിംസ് ഫുട്ബോളിൽ പയ്യന്നൂർ കോളേജും കണ്ണൂർ ജിംഖാന എഫ്സിയും ഫൈനലിൽ. വെള്ളി വൈകിട്ട്‌ 4.30നാണ് ഫൈനൽ. സെമിയിൽ ജിംഖാന കണ്ണൂർ പൊലീസിനെയും പയ്യന്നൂർ കോളേജ്, കണ്ണൂർ ലക്കി സ്റ്റാറിനെയും പരാജയപ്പെടുത്തി.  റഗ്ബിയിൽ 
സെന്റ് മൈക്കിൾസും
മമ്പറം എച്ച്‌എസ്‌എസും റഗ്ബിയിൽ പുരുഷ വിഭാഗത്തിൽ കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളും വനിതകളിൽ മമ്പറം എച്ച്എസ്എസും ജേതാക്കളായി. പുരുഷന്മാരിൽ രണ്ടാം സ്ഥാനം കാനച്ചേരി ഫ്രണ്ട്സിനും വനിതകളിൽ തോട്ടട എസ് എൻ ട്രസ്റ്റ് സ്കൂളിനുമാണ് രണ്ടാം സ്ഥാനം.    കണ്ണൂർ സർവകലാശാല കായിക വിഭാഗം മേധാവി ഡോ. കെ പി മനോജ് സമ്മാനം നൽകി. ഫാ. ജോസഫ് കല്ലേപ്പള്ളി അധ്യക്ഷനായി. കെ എം ഗ്രീഷ്മ, എ ദേവദാസ്, പി പി മുഹമ്മദലി, ടി വി അരുണാചലം, കപിൽ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News