വാട്ടർ അതോറിറ്റി ജീവനക്കാരുടെ ധർണ

കണ്ണൂർ വാട്ടർ അതോറിറ്റി ഓഫീസിന്‌ മുന്നിൽ നടന്ന ധർണ കാടൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു


കണ്ണൂർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു)  നേതൃത്വത്തിൽ പയ്യന്നൂർ ,തളിപ്പറമ്പ് ,മട്ടന്നൂർ ,തലശേരി ,കണ്ണൂർ വാട്ടർ അതോറിറ്റി  ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.    കണ്ണൂരിൽ സിഐടിയു  ഏരിയാ സെക്രട്ടറി കാടൻ ബാലകൃഷ്ണൻ ,പയ്യന്നൂരിൽ യു വി രാമചന്ദ്രൻ ,തളിപ്പറമ്പിൽ പി ശ്രീമതി ,മട്ടന്നൂരിൽ എൻ വി ചന്ദ്രബാബു ,തലശേരി ടി പി ശ്രീധരൻ എന്നിവർ ഉദ്ഘാടനം ചെയ്തു.  കെ രഞ്ചിത്ത്,  ടി രമണി , കെ ജി മനോജ് കുമാർ ,എം ശ്രീധരൻ , കെ കെ സുരേഷ്, കെ രാജീവൻ,  എം രഘു ,കെ ബിജു, കെ ഐ മനോജ് കുമാർ, എടയത്ത് മോഹനൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News