മട്ടന്നൂർ കിൻഫ്ര പാർക്ക്‌ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിനും 
സബ്‌സ്‌റ്റേഷനും ഇന്ന്‌ കല്ലിടും



  കണ്ണൂർ മട്ടന്നൂർ കിൻഫ്ര വ്യവസായ പാർക്കിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെയും 110 കെവി സബ്‌സ്‌റ്റേഷന്റെയും പ്രവൃത്തി തിങ്കളാഴ്‌ച തുടങ്ങും. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്‌ രാവിലെ 8.30ന്‌ വ്യവസായമന്ത്രി പി രാജീവും കെഎസ്‌ഇബി സബ്‌സ്‌റ്റേഷന്‌ ഒമ്പതിന്‌ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുമാണ്‌ കല്ലിടുക. കെ കെ ശൈലജ എംഎൽഎ അധ്യക്ഷയാകും. പാർക്ക്‌ ഓഫീസ്‌, ലാൻഡ്‌ അക്വിസിഷൻ ഓഫീസ്‌, മിനി കോൺഫറൻസ്‌ ഹാൾ,  അതിഥി മന്ദിരം,  ഭക്ഷണശാല എന്നിവയാണ്‌ നിർമിക്കുന്നത്‌.  ഭക്ഷ്യഉൽപ്പന്ന നിർമാണ യൂണിറ്റ്‌, സ്‌റ്റാൻഡേർഡ്‌ ഡിസൈൻ ഫാക്ടറി, ഭക്ഷ്യസംസ്‌കരണ കേന്ദ്രം എന്നിവ ആദ്യഘട്ടത്തിൽ ആരംഭിക്കും. വെള്ളിയാംപറമ്പിൽ  128.59 ഏക്കറാണ്‌ ഏറ്റെടുത്തത്‌. 54 ഏക്കർ ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുന്നു. വിമാനത്താവളത്തിന്‌ തൊട്ടടുത്ത്‌ വ്യവസായപാർക്ക്‌ യാഥാർഥ്യമാകുമ്പോൾ കയറ്റുമതി ലക്ഷ്യമിട്ടുള്ള വ്യവസായസംരംഭങ്ങൾ ആരംഭിക്കാനാകും. വെള്ളവും വൈദ്യുതിയുമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാകുന്നതോടെ സ്ഥലം നൽകും. Read on deshabhimani.com

Related News