വിജയ വിളംബരമായി 
എൽഡിഎഫ് റാലികൾ തുടങ്ങി

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊളാരി വാർഡിൽ നടന്ന എൽഡിഎഫ് റാലി


മട്ടന്നൂർ അഞ്ചുവർഷം 500 കോടിയുടെ വികസന –-  ക്ഷേമപ്രവർത്തനങ്ങളിലൂടെ തിളക്കമാർന്ന ഭരണനേട്ടങ്ങളുമായി നഗരസഭാ  തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന  എൽഡിഎഫിന്റെ വാർഡ്‌ റാലികൾ തുടങ്ങി.  വാർഡ്‌ കൺവൻഷനും കുടുംബ യോഗങ്ങളും പൂർത്തിയാക്കിയാണ്‌ കേന്ദ്രീകരിച്ച റാലി മുഴുവൻ വാർഡുകളിലും നടക്കുന്നത്‌.    കോളാരി വാർഡ്‌ റാലിയോടെയാണ്‌ തുടക്കം. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം  ഷാജർ ഉദ്ഘാടനംചെയ്‌തു. അണിയേരി ചന്ദ്രൻ അധ്യക്ഷനായി. സിപിഐ ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ, സിപിഐ എം ജില്ലാകമ്മിറ്റിയംഗം കെ ശ്രീധരൻ, ജനതാദൾ എസ്‌ മണ്ഡലം പ്രസിഡന്റ്‌ എ കെ ദിലീപ്‌കുമാർ,  സ്ഥാനാർഥി പി അനിത എന്നിവർ സംസാരിച്ചു. വി മോഹനൻ സ്വാഗതം പറഞ്ഞു. എ കെ ജി വായനശാല കേന്ദ്രീകരിച്ച്‌ വദ്യമേളങ്ങളുടെയും വർണ ബലൂണുകളുടെയും അകമ്പടിയോടെ ആരംഭിച്ച റാലി ടൗണിൽ സമാപിച്ചു. ശനി വൈകിട്ട്  അഞ്ചിന്  വെമ്പടിയിൽ നടക്കുന്ന റാലി മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും.  കല്ലൂർ റാലി കെ വി സുമേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്യും.  കീച്ചേരി റാലി  ഡോ. വി ശിവദാസൻ എംപി  ഉദ്ഘാടനംചെയ്യും.   ഞായർ  വൈകിട്ട് അഞ്ചിന് കളറോഡ് റാലി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. തിങ്കൾ  വൈകിട്ട് അഞ്ചിന് മട്ടന്നൂർ റാലി  മന്ത്രി പി എ മുഹമ്മദ് റിയാസ്‌ ഉദ്‌ഘാടനം ചെയ്യും. 16ന്  വൈകിട്ട് 4.30ന്  ഉരുവച്ചാൽ റാലിയും 5.30ന് മരുതായി റാലിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം  എ വിജയ രാഘവൻ ഉദ്‌ഘാടനംചെയ്യും.  16ന്‌ വൈകിട്ട്‌ അഞ്ചിന്‌ മട്ടന്നൂർ ടൗൺ റാലി  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്യും.  വൈകിട്ട്‌  അഞ്ചിന്‌ ഇല്ലംഭാഗം റാലി സിപിഐ എം  കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതിയും മലയ്‌ക്കുതാഴെ വാർഡ്‌ റാലി കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും ഉദ്‌ഘാടനംചെയ്യും.  17ന് വൈകിട്ട്  അഞ്ചിന് പൊറോറയിലും ആറിന് എയർപോർട്ട്‌ വാർഡിലും  കെ കെ  ശൈലജ  എംഎൽഎയും വൈകിട്ട് അഞ്ചിന് ബേരം, ആറിന് നെല്ലൂന്നി വാർഡുകളിൽ പി കെ ശ്രീമതിയും  വൈകിട്ട് അഞ്ചിന് നാലാങ്കേരിയിൽ മന്ത്രി അഹമ്മദ് ദേവർ കോവിലും  റാലികൾ ഉദ്ഘാടനം ചെയ്യും. കൂത്താട്ടം കലാജാഥ ഇന്ന്‌ മട്ടന്നൂർ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണ കലാജാഥ പര്യടനം തുടരുന്നു. വെള്ളിയാഴ്‌ച  മുണ്ടയോട്‌, കായലൂർ, കോളാരി എന്നിവിടങ്ങളിൽ പര്യടനം നടത്തി. ശനിയാഴ്‌ച പകൽ 2.30ന്‌ അയ്യല്ലൂർ, നാലിന്‌ ഇടവേലി, 5.30ന്‌ ഇല്ലംഭാഗം, ഏഴിന്‌ വെമ്പടി എന്നിവിടങ്ങളിൽ പര്യടനം നടത്തും.   Read on deshabhimani.com

Related News