സ്വാതന്ത്ര്യ സ്‌മൃതിസംഗമം

ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) പയ്യന്നൂർ ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച 
സ്വാതന്ത്ര്യ സ്‌മൃതിസംഗമം ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


പയ്യന്നൂര്‍ ഖാദി വർക്കേഴ്സ് യൂണിയൻ (സിഐടിയു) സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന "ഖാദി, സ്വാതന്ത്ര്യ സ്‌മൃതിസംഗമം'  ഗാന്ധിപാർക്കിൽ ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ഖാദി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണൻ അധ്യക്ഷനായി. "നമ്മുടെ ധീര സ്വാതന്ത്ര്യ സ്വപ്‌നങ്ങൾ'  വിഷയത്തിൽ കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പ്രഭാഷണം നടത്തി. സ്വാതന്ത്ര്യ സമര സേനാനി വി പി അപ്പുക്കുട്ട പൊതുവാൾ, എഴുത്തുകാരൻ പയ്യന്നൂർ കുഞ്ഞിരാമൻ എന്നിവരെ ആദരിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, ഖാദി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ യു രാധാകൃഷ്ണന്‍, ഒ കാര്‍ത്ത്യായനി, കെ കെ കൃഷ്ണന്‍, കെ സത്യഭാമ, സി വി ദിലീപ് എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News